നിരോധിച്ചെങ്കിലും ടിക്​ ടോക്​ ഡൗൺലോഡ്​ 12 ഇരട്ടി കൂടി

ന്യൂഡൽഹി: ടിക്​ ടോക്​ നിരോധിച്ചുവെങ്കിലും ആപിൻെറ ഡൗൺലോഡ്​ 12 ഇരട്ടി കൂടിയതായി റിപ്പോർട്ടുകൾ. ഇന്ത്യയിൽ ആപ ിൻെറ നിരോധനം നിലവിൽ വന്നിട്ട്​ നാല്​ ദിവസം പൂർത്തിയാകു​േമ്പാഴാണ്​ ഡൗൺലോഡ്​ വ്യാപകമായി വർധിച്ചിരിക്കുന്നത ്​.

ടിക്​ ടോക്​ ഗൂഗിൾ പ്ലേ സ്​റ്റോറിൽ നിന്നും ​ആപ്പിൾ സ്​റ്റോറിൽ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു. മൂന്നാം കക്ഷി വെബ്​സൈറ്റുകളിൽ നിന്നാണ്​ ഇപ്പോൾ ആപ്​ പ്രധാനമായും ഡൗൺലോഡ്​ ചെയ്യുന്നത്​. മൂന്നാം കക്ഷി വെബ്​സൈറ്റുകൾ വഴി ഡൗൺലോഡ്​ ചെയ്യുന്നവരിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണെന്നാണ്​ റിപ്പോർട്ടുകൾ.

ഗൂഗിളിൾ സേർച്ചിൽ ടിക്​ ടോക്​ എങ്ങനെ ഡൗ​ൺലോഡ്​ ചെയ്യാമെന്നത്​ ഒന്നാമതെത്തിയിട്ടുണ്ട്​. ഏപ്രിൽ 15നാണ്​ ടിക്​ ടോക്​ ഇന്ത്യയിൽ നിരോധിച്ചത്​. സഭ്യമല്ലാത്ത ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്ന്​ മദ്രാസ്​ ഹൈകോടതിയാണ്​ ടിക്​ ടോക്​ നിരോധിക്കാൻ ഉത്തരവിട്ടത്​. ഇത​ിൻെറ അടിസ്ഥാനത്തിൽ ഗൂഗിളിനോടും ആപ്പിളിനോടും ആപ്​ ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകി.

Tags:    
News Summary - TikTok downloads on APKMirror surge-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.