200 കോടി പിന്നിട്ട് ടിക് ടോക് ഡൗൺലോഡുകൾ. സാമ്പത്തിക വർഷത്തിൻെറ ഈ പാദത്തിൽ മാത്രം 315 മില്യൺ ആളുകൾ ടിക് ടേ ാക് ഡൗൺലോഡ് ചെയ്തു. ഗൂഗ്ൾ പ്ലേ സ്റ്റോറിലേയും ആപ് സ്റ്റോറിലും ചേർന്നാണ് ഇത്രയും ഡൗൺലോഡ് ഉണ്ടായിരിക്കുന്നത്.
ഡൗൺലോഡുകളിൽ 30.3 ശതമാനവും ഇന്ത്യയിലാണ്. 611 ദശലക്ഷം പേരാണ് ഇന്ത്യയിൽ ആപ് ഡൗൺലോഡ് ചെയ്തത്. ചൈനയിൽ ഇതുവരെ 196.6 ദശലക്ഷം പേർ ടിക് ടോക് ഡൗൺലോഡ് ചെയ്തു. മൊബൈൽ ഇൻറലിജൻസ് കമ്പനിയായ സെർവർ ടവറാണ് പുതിയ റിപ്പോർട്ട് പുറത്ത് വിട്ടത്.
കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതോടെ വീടുകളിലിരുന്ന ആളുകൾ ആപ് ഡൗൺലോഡ് ചെയ്തതാണ് ടിക് ടോകിന് ഗുണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.