ഇൻറർനെറ്റ്​ വേണ്ട; ആശയവിനിമയം നടത്താൻ ഈ ആപുകൾ മതി

ഇന്ത്യയിലുടനീളം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്​തമാവുകയാണ്​. പ്രതിഷേധം കനത്തതോടെ പലയിടത്തം കേന്ദ്രസർക്കാർ ഇൻറർനെറ്റ്​ സേവനം റദ്ദാക്കിയിരിക്കുകയാണ്​. ഈയൊരു സാഹചര്യത്തിൽ ഇൻറ​ർനെറ്റില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന മൂന്ന്​ ആപുകൾ പരിചയപ്പെടാം.

ബ്രിഡ്​ജ്​ഫൈ
ഇൻറർനെറ്റ്​ ഇല്ലാതെ മെസേജ്​ അയക്കാൻ സഹായിക്കുന്ന ആപാണ്​ ബ്രിഡ്​ജിഫൈ. ആൻഡ്രോയിഡിലും ഐ.ഒ.എസിലുംആപ്​ ലഭ്യമാകും. 100 മീറ്റർ പരിധിയിൽ ബ്ലൂടുത്ത്​ ഉപയോഗിച്ച്​ മെസേജ്​ അയക്കാൻ ബ്രിഡ്​ജ്ഫൈ ഉപയോഗിച്ച്​ സാധിക്കും. 100 മീറ്റർ അകലെയുള്ള ആൾക്കാണ്​ മെസേജ്​ അയക്കേണ്ടതെങ്കിൽ ഒരു ബ്രിഡ്​ജ്​ഫൈ ഉപയോക്​താവ്​ വഴി മറ്റൊരാൾക്ക്​ സന്ദേശം കൈമാറാം. ​

വോജർ
പീർ ടു പീർ മെസഞ്ചർ സേവനമാണ്​ വോജർ. വൈ-ഫൈ, ബ്ലൂടുത്ത്​, മൈക്രോ ഫോൺ, കാമറ പെർമിഷൻ മാത്രം നൽകിയാൽ വോജർ പ്രവർത്തിക്കും. ടെക്​സ്​റ്റ്​, ഇമേജ്​, വോയ്​സ്​ നോട്ട്​ എന്നിവ വോജർ വഴി അയക്കാം. ഐ.ഒ.എസിൽ മാത്രമാണ്​ വോജർ ലഭ്യമാവുക. 599 രൂപയാണ്​ വോജർ ആപി​​​െൻറ വില.

ബ്രിയർ
അടുത്തുള്ളവർക്ക്​ ബ്ലുടൂത്തും വൈ-ഫൈയും ഉപയോഗിച്ച്​ മെസേജയക്കാൻ സഹായിക്കുന്ന സംവിധാനമാണ്​ ബ്രിയർ. ആൻഡ്രോയിഡിലാണ്​ ബ്രിയർ ആപ്​ ലഭ്യമാവുക. ടോർ നെറ്റ്​വർക്കുമായി ബന്ധിപ്പിച്ച്​ ഓൺലൈൻ ലോകത്തെ നിരീക്ഷണത്തിൽ നിന്നും ബ്രിയർ ആപ്​ ഉപയോഗിക്കുന്നവർക്ക്​ രക്ഷപ്പെടാം.

Tags:    
News Summary - Top 3 Apps You Can Use During An Internet Shutdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.