ന്യൂഡൽഹി: കോൾ മുറിയുന്നതിനെതിരെ നടപടി കർശനമാക്കുന്നതിെൻറ ഭാഗമായി ടെലികോം കമ്പനികൾക്ക് 10 ലക്ഷം രൂപവരെ പിഴ ഇൗടാക്കാമെന്ന് ട്രായ്. ടെലികോം സർക്കിളിനു പകരം മൊബൈൽ ടവർ നോക്കിയാകും ഇനി നിയമലംഘനം അളക്കുക. ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയാണ് ആദ്യ പടിയായി പിഴ ഇൗടാക്കുക. പിന്നീടും ആവർത്തിച്ചാൽ ഇത് 10 ലക്ഷം വരെ ഉയരാം. നേരത്തെ, ഒരു ലംഘനത്തിന് ഒരു ലക്ഷം രൂപയായിരുന്നു പിഴ. മൂന്നാമതും ലംഘിക്കപ്പെട്ടാൽ ഇത് രണ്ടു ലക്ഷം രൂപയായി ഉയരും. ഇതാണ് വർധിപ്പിച്ചത്. പുതുക്കിയ പിഴ ഒക്ടോബർ ഒന്നിന് നിലവിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.