ട്രൂകോളർ ബാങ്കിങ്​ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന്​ സംശയം; ആശങ്കയുമായി ഉപയോക്​താക്കൾ

ന്യൂഡൽഹി: ഉപയോക്​താക്കളുടെ അനുവാദമില്ലാതെ യു.പി.ഐ(യുണിഫൈഡ്​ പേയ്​മ​െൻറ്​ ഇൻറർഫേസ്​) അക്കൗണ്ട്​ എടുത്ത്​ ട് രൂകോളർ. ഐ.സി.ഐ.സി.ഐ ബാങ്കിൽ അക്കൗണ്ട്​ ഉള്ളവർക്കാണ്​ പ്രശ്​നം നേരിട്ടിരിക്കുന്നത്​. ട്രൂകോളർ അപ്​ഡേറ്റ്​ ചെയ ്​തവർക്ക് അവരുടെ അനുവാദമില്ലാതെ തന്നെ​ യു.പി.ഐ അക്കൗണ്ട്​ എടുത്തുവെന്ന്​ മെസേജ്​ ലഭിക്കുകയായിരുന്നു. ഐ.സി.ഐ.സി.ഐ ബാങ്കിൻെറ അക്കൗണ്ട്​ ഉപയോഗിച്ചാണ്​ യു.പി.ഐയിൽ ലോഗിൻ ചെയ്​തിരിക്കുന്നത്​.

അതേസമയം, ഐ.സി.ഐ.സി.ഐ ബാങ്കിൽ അക്കൗണ്ടില്ലാത്ത ചിലർക്കും സമാനമായ പ്രശ്​നം നേരിട്ടതായി ആരോപണമുണ്ട്​. നേരത്തെ 2017ൽ ഐ.സി.ഐ.സി.ഐ ബാങ്കും ട്രൂകോളറും യു.പി.ഐ മൊബൈൽപേയ്​മ​െൻറ്​ സംവിധാനം അവതരിപ്പിക്കുന്നതിന്​ കരാറിൽ ഏർപ്പെട്ടിരുന്നു.

നിരവധി ഉപയോക്​താക്കൾ ട്രൂകോളർ ആപിൻെറ സുരക്ഷയിൽ ആശങ്കയറിയിച്ച്​ ഗൂഗ്​ളിനെ സമീപിച്ചിട്ടുണ്ട്​. ട്രൂകോളർ ബാങ്ക്​ അക്കൗണ്ട്​ ഉൾപ്പടെയുള്ള വ്യക്​തിഗത വിവരങ്ങൾ ചോർത്തുന്നുണ്ടെന്നാണ്​ ഉയരുന്ന പ്രധാന സംശയം.

Tags:    
News Summary - Truecaller automatically signs up people for UPI account-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.