ന്യൂഡൽഹി: ഭാരതി എയർടെലിന് യുനിക് െഎഡൻറിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ (യു.െഎ.ഡി.എെഎ) അനുവദിച്ച ബയോമെട്രി െഎഡിൻറിറ്റി വെരിഫിക്കേഷൻ അനുമതി തിരിച്ച് നൽകി. എയർടെൽ ഉപയോക്താക്കൾക്ക് അവരുടെ സിം ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തീയതി മാർച്ച് 31 വരെ നീട്ടി.
സിം ആധാറുമായി ബന്ധിപ്പിക്കുേമ്പാൾ ഉപഭോക്താക്കളറിയാതെ അവരുടെ പേരിൽ പേമൻറ് ബാങ്ക് അക്കൗണ്ട് തുടങ്ങുകയും സബ്സിഡികളടക്കമുള്ള ആനുകൂല്യങ്ങൾ ഉപയോക്താക്കളുടെ സമ്മതമില്ലാതെ അതിൽ നിക്ഷേപിക്കുന്നതും വിവാദമായതിനെ തുടർന്നായിരുന്നു എയർടെലിെൻറ ബയോമെട്രി വെരിഫിക്കേഷൻ നിർത്തലാക്കിയത്.
138 കോടി രൂപയുടെ എൽ.പി.ജി സബ്സിഡി എയർടെൽ അവരുടെ കമ്പനിയുടെ പേമൻറ് ബാങ്ക് അക്കൗണ്ടിൽ നിന്നും തിരിച്ച് നൽകി. അതേ സമയം എയർടെലിെൻറ ഇ-കെ.വൈ.സി (ഇലക്ട്രോണിക്-നോ യുവർ കസ്റ്റമർ) ലൈസൻസ് റദ്ദാക്കിയത് തുടരും. അവസാന ഒാഡിറ്റ് റിപ്പോർട്ടിനും എൻക്വയറിക്കും ശേഷമായിരിക്കും ലൈസൻസ് തിരിച്ച് നൽകുക.
എയർടെലിന് പുറമെ വോഡഫോൺ, റിലയൻസ് ഇൻഡസ്ട്രീസ്, ആദിത്യ ബിർള നുവോ എന്നിവയും േപമെൻറ് ബാങ്ക് തുടങ്ങാൻ റിസർവ് ബാങ്കിെൻറ ലൈസൻസുള്ളവരാണ്. റിലയൻസ് ഇൻഡസ്ട്രീസ് എസ്.ബി.െഎയുമായി ചേർന്നാണ് േപമെൻറ് ബാങ്ക് പ്രവർത്തിക്കുന്നത്. വോഡഫോണിേൻറത് ‘എം പൈസ’ എന്ന പേരിലാണ്. ആദിത്യ ബിർള നുവോയുടെ ബാങ്ക് െഎഡിയ സെല്ലുലാർ മൊബൈൽ കമ്പനിയുമായുള്ള സംയുക്ത സംരംഭമാണ്. ഇൗ മൊബൈൽ കമ്പനിയുടെ വരിക്കാരിൽ ചിലർക്കാണ് തങ്ങളറിയാതെ പുതിയ ബാങ്ക് അക്കൗണ്ട് തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.