വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ യൂട്യൂബിൽ കുറച്ച് മാസങ്ങളായി ഇന്ത്യ-സ്വീഡിഷ് പോരാണ് നടക്കുന്നത്. ഇന്ത്യൻ സംഗീത രംഗത്തെ വമ്പൻമാരായ ടി സീരീസും സ്വീഡിഷ് ഗെയിം റിവ്യൂവറായ പ്യൂഡൈപൈയുമാണ് സബ്സ്ക്രൈബർമാരുടെ എണ്ണത്ത ിൽ മത്സരിക്കുന്നത്. എട്ട് കോടി സബ്സ്ക്രൈബർമാർ വീതമാണ് ഇരു ചാനലുകൾക്കുമുള്ളത്. യൂട്യൂബിലൂടെ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന ചാനലുകളും ഇവ രണ്ടുമാണ്.
ഇരുവരും തമ്മിലുള്ള മത്സരം ആഗോളതലത്തിൽ വൻ ചർച്ചക്കാണ് വഴിവെച്ചത്. എന്നാൽ ഏറ്റവും ഒടുവിൽ ഇൗ സംഭവത്തിന് എരിവ് പകർന്ന്കൊണ്ട് ബ്രിട്ടനിനെ വലതുപക്ഷ പാർട്ടിയായ ഉകിപ് രംഗത്തെത്തി.
ഇൻറർനെറ്റിനെ ദുരുപയോഗം ചെയ്യുന്നതിനെതിരെ യൂറോപ്യൻ യൂണിയൻ കൊണ്ടുവന്ന നിയന്ത്രണത്തിനെതിരെയുള്ള ഹരജിയിൽ ഒപ്പിടാൻ ആവശ്യപ്പെടുന്ന ട്വീറ്റിലാണ് ഉകിപ് പ്യൂഡൈപൈയെ എല്ലാവരും സഹായിക്കണമെന്ന് ആവശ്യപ്പെടുന്നത്.
കുത്തക കമ്പനിയായ ടി സീരീസിനെ യൂട്യൂബിലെ ഒന്നാം നമ്പറിൽ നിന്നും മാറ്റാൻ പ്യൂഡൈപൈയെ സബ്സ്ക്രൈബ് ചെയ്യാൻ ഉകിപ് പറയുന്ന ഭാഗം ട്വിറ്ററിൽ കൗതുകത്തോടെയാണ് ആളുകൾ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.