ലണ്ടൻ: പേനയോ പെൻസിലോ എടുത്ത് ഏതെങ്കിലും തരത്തിലുള്ള രൂപങ്ങൾ വരക്കുവാൻ കഴിയുന്നവരെപ്പോലും ലോകനിലവാരത്തിലുള്ള ചിത്രകാരനാക്കാൻ ‘കമ്പ്യൂട്ടർ ഗുരു’ വരുന്നു. പ്രത്യേകം രൂപകൽപന ചെയ്ത സോഫ്റ്റ്വെയറാണ് ചിത്രകലയിലെ ഏത് പാമരനെയും പണ്ഡിതനാക്കുന്നത്. ഇതിനായി വികസിപ്പിച്ച സോഫ്റ്റ്വെയറിന് പ്രശസ്ത ചിത്രകാരനായ വിൻസെൻറ് വാൻഗോഗിെൻറ പേരാണ് ഗവേഷകർ നൽകിയിരിക്കുന്നത്. ല
ണ്ടനിലെ പ്രമുഖ കമ്പ്യൂട്ടർ എൻജിനീയറിങ് സ്ഥാപനമായ ‘കാംബ്രിഡ്ജ് കൺസൾട്ടൻറ്സ്’ ആണ് പുതിയ സോഫ്റ്റ്വെയർ രൂപകൽപനചെയ്തിരിക്കുന്നത്. ഏതുതരത്തിലുള്ള ചിത്രങ്ങളായാലും അത് കമ്പ്യൂട്ടറിന് നൽകിയാൽ മതി; പകരം അതിപ്രശസ്തരായ ചിത്രകാരന്മാരുടെ കേൾവികേട്ട പെയിൻറിങ്ങുകളെപ്പോലെയുള്ള സൃഷ്ടികളാക്കി അവ മാറ്റിത്തരും. നിലവിൽ പ്രചാരത്തിലുള്ള ആയിരക്കണക്കിന് പെയിൻറിങ്ങുകളുടെ മാതൃകകൾ നൽകിയാണ് കമ്പ്യൂട്ടർ സോഫ്റ്റ്വെയറിനെ അവക്ക് സമാനമായ സൃഷ്ടി നടത്താനുള്ള കഴിവ് നൽകിയിരിക്കുന്നത്.
ലഭിക്കുന്ന ചിത്രത്തിലെ വരകളും രൂപങ്ങളും വിശദമായി വിശകലനം ചെയ്തശേഷം മെമ്മറിയിലുള്ള പെയിൻറിങ്ങുകളുമായി താരതമ്യപ്പെടുത്തി എറ്റവും സാമ്യമുള്ള ഭാഗങ്ങളിലെ നിറങ്ങളും രൂപങ്ങളും അടിസ്ഥാനമാക്കിയാണ് പുതിയ പെയിൻറിങ് നിർമിക്കുന്നത്.പുതിയ ഉൽപന്നത്തിന് സോഫ്റ്റ്വെയർ രംഗത്ത് വലിയ സ്വീകാര്യതയാണ് ലരിച്ചിരിക്കുന്നതെന്ന് കാംബ്രിഡ്ജ് കൺസൾട്ടൻറ്സ് ഡയറക്ടർ േമാണ്ടി ബാർലോ പറഞ്ഞു. പുതിയ സോഫ്റ്റ്വെയർ ഉപയോഗിച്ച് ലക്ഷണമൊത്ത പെയിൻറിങ്ങുകൾ സൃഷ്ടിക്കാനാവുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.