ഷവോമിയുമായി മൽസരിക്കാൻ 48 മെഗാപിക്സലിെൻറ പിൻ കാമറയുമായി മറ്റൊരു ഫോൺ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു . വിവോ വി 15 പ്രോയാണ് ഇന്ത്യയിൽ തരംഗമാവാൻ എത്തുന്നത്. ഫോണിെൻറ ടീസർ വീഡിയോകൾ നേരത്തെ തന്നെ പുറത്ത് വന്നി രുന്നു. ഇപ്പോൾ ഫോൺ ഒൗദ്യോഗികമായി ആമസോണിൽ ലിസ്റ്റ് ചെയ്തു.
48 മെഗാപിക്സലിെൻറ പിൻ കാമറയാണ് ഫോണിെൻറ പ്രധാന സവിശേഷത. 32 മെഗാപിക്സലിെൻറ സെൽവഫി കാമറയും ഫോണിനൊപ്പം ഇണക്കിചേർത്തിരിക്കുന്നു. ഇൻ ഡിസ്പ്ലേ ഫിംഗർപ്രിൻറ് സെൻസറുമായിട്ടാണ് വിവോയുടെ പുതിയ ഫോണിെൻറ വരവ്. ഫെബ്രുവരി 20ന് ഇന്ത്യൻ വിപണിയിൽ ഫോൺ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
48 മെഗാപിക്സലിെൻറ പ്രധാന കാമറക്കൊപ്പം 12 മെഗാപിക്സലിെൻറ മറ്റൊരു കാമറയും ഫോണിലുണ്ടാകും. ഏകദേശം 25,990 രൂപയായിരിക്കും ഫോണിെൻറ വില. 48 മെഗാപിക്സൽ കാമറ ശേഷിയുള്ള േഫാണായ നോട്ട് 7 പുറത്തിറക്കുമെന്ന് ഷവോമി നേരത്തെ വ്യക്തിമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.