ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോ ഇരട്ട ഡിസ്പ്ലേയുള്ള ഫോൺ പുറത്തിറക്കുന്നു. വിവോ നെക്സ് 2വായിരിക്കും ഇരട്ട ഡിസ്പ്ലേയുമായി പുറത്തിറങ്ങുക. ഫോൺ അൺബോക്സ് ചെയ്യുന്ന വീഡിയോകൾ ചില ടെക് വെബ്സൈറ്റുകൾ പുറത്ത് വിട്ടിട്ടുണ്ട്. പോപ് അപ് കാമറയുമായെത്തിയ വിവോ നെക്സിെൻറ പിൻഗാമിയാണ് പുതിയ ഫോൺ.
ചൈനീസ് ടെക് വെബ്സൈറ്റ് വെബിബോ പുറത്ത് വിട്ട വീഡിയോ പ്രകാരം വിവോ നെക്സ് 2വിന് മുന്നിലും പിന്നിലും ഡിസ്പ്ലേയുണ്ട്. വിവോ എന്ന ലേബൽ മാത്രമാണ് ഫോണിൽ കാണുന്നതെങ്കിലും ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നെക്സ് 2വാണ് വീഡിയോവിലുള്ളതെന്നാണ് വാർത്തകൾ. പിന്നിൽ മൂന്ന് കാമറകൾക്ക് താഴെയാണ് രണ്ടാമതൊരു ഡിസ്പ്ലേ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫോണിൽ സെൽഫി കാമറ ഇല്ല. പിന്നിൽ കാമറകൾ തന്നെയാണ് സെൽഫിക്കായും ഉപയോഗിക്കുക. എന്നാൽ, ഫോണിനെ കുറിച്ചുള്ള കുടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഇന്ത്യൻ വിപണിയിൽ ഫോൺ പുറത്തിറങ്ങുന്നതിനെ കുറിച്ചും സൂചനകളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.