ന്യൂഡൽഹി: പ്രതിദിനം 1 ജി.ബി ഡാറ്റ 4 ജി വേഗതയിൽ ലഭിക്കുന്ന പുതിയ ഒാഫർ വോഡഫോൺ അവതരിപ്പിച്ചു. റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നീ കമ്പനികൾ ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ ലക്ഷ്യമിട്ടാണ് വോഡഫോണിെൻറ പുതിയ ഒാഫർ. 158, 151 രൂപയുടെ രണ്ട് പ്ലാനുകളാണ് വോഡഫോൺ അവതരിപ്പിച്ചിരിക്കുന്നത്.
158 രൂപയുടെ പ്ലാനിൽ പ്രതിദിനം 1 ജി.ബി വെച്ച് 28 ജി.ബി ഡാറ്റയാണ് ലഭിക്കുക. എന്നാൽ 151 രൂപയുടെ പ്ലാനിൽ ആകെ 1 ജി.ബി ഡാറ്റ മാത്രമേ ലഭിക്കുകയുള്ളു. രണ്ട് പ്ലാനുകളുടെയും കാലാവധി 28 ദിവസമാണ്. 151 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളിങ് നൽകുേമ്പാൾ 158 രൂപയുടെ പ്ലാനിൽ പ്രതിദിനം 250 മിനിട്ട് കോളുകൾ മാത്രമേ ലഭിക്കു. ആഴ്ചയിൽ 1000 മിനിട്ട് കോളുകളും ഇത്തരത്തിൽ ലഭിക്കും.
എന്നാൽ, ജിയോ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ വോഡഫോണിന് എത്രത്തോളം സാധിക്കുമെന്നത് സംശയമാണ്. 148 രൂപക്ക് പ്രതിദിനം 1.5 ജി.ബി ഡാറ്റ ലഭിക്കുന്ന പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.