മുംബൈ: റിലയൻസ് ജിയോയുടെ സൗജന്യ ഒാഫറുകളെ വെല്ലാൻ രണ്ട് പുതിയ പ്ലാനുകൾ അവതരിപ്പിച്ച് വോഡഫോൺ. 177, 496 രൂപയുടെ പ്ലാനുകളാണ് വോഡഫോൺ അവതരിപ്പിച്ചിരിക്കുന്നത്. 496 രൂപയുടെ പ്ലാനിൽ പരിധിയില്ലാത്ത കോളുകളും 84 ജി.ബി ഡാറ്റയും ലഭിക്കും. 84 ദിവസമാണ് പ്ലാൻ കാലാവധി. എന്നാൽ ആദ്യ റീചാർജിൽ മാത്രമേ പ്ലാൻ ലഭ്യമാവുകയുള്ളു.
177 രൂപയുടെ പ്ലാനിൽ 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും 1 ജിബി ഡാറ്റയും ലഭിക്കും. ഇതും പുതുതായി എത്തുന്ന ഉപയോക്താകൾക്ക് മാത്രമാണ് ലഭിക്കുക. മൊബൈൽ നമ്പർ പോർട്ടബിലിറ്റി സംവിധാനം ഉപയോഗിച്ച് വോഡഫോണിലേക്ക് എത്തുന്നവർക്കും പുതിയ ഒാഫർ ലഭ്യമാകുമെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.
459,499 രൂപയുടെ രണ്ട് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചത്. ഇതിൽ 459 രൂപയുടെ പ്ലാനിൽ പരിധിയില്ലാത്ത കോളുകളും 84 ദിവസത്തേക്ക് 84 ജി.ബി ഡാറ്റയുമാണ് ലഭിക്കുക. 91 ദിവസത്തേക്ക് 91 ജി.ബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും നൽകുന്നതാണ് 499 രൂപയുടെ പ്ലാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.