ന്യൂഡൽഹി: സർക്കാറിന് നൽകേണ്ട കുടിശ്ശികയിൽ ഇളവ് നൽകിയില്ലെങ്കിൽ വോഡഫോൺ-ഐഡിയ പൂട്ടേണ്ടി വരുമെന്ന് ചെയർമാൻ കുമാർ മംഗലം ബിർള. സർക്കാറിൻെറ ഇളവില്ലെങ്കിൽ അത് വോഡഫോൺ-ഐഡിയയുടെ അന്ത്യത്തിന് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച ലീഡർഷിപ്പ് സമ്മേളനത്തിലായിരുന്നു പരാമർശം.
ടെലികോം ലൈസൻസ് ഫീസ്, സ്പെക്ട്രം യൂസേജ് ചാർജ് എന്നീ ഇനങ്ങളിൽ കേന്ദ്രസർക്കാറിന് 1.47 ലക്ഷം കോടി നൽകാൻ ടെലികോം കമ്പനികളോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 14 വർഷത്തെ ചാർജുകളും പലിശയും നൽകാനായിരുന്നു കോടതി ഉത്തരവ്. ഇതിൽ ഇളവ് വേണമെന്നാണ് കമ്പനിയുടെ ആവശ്യം.
സുപ്രീംകോടതി ഉത്തരവ് പ്രകാരം ഏകദേശം 53,038 കോടി രൂപ വോഡഫോൺ-ഐഡിയ കേന്ദ്രസർക്കാറിന് നൽകേണ്ടി വരും. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്രയും തുക നൽകാൻ ഒരു കമ്പനിക്കും കഴിയില്ലെന്നാണ് വോഡഫോൺ-ഐഡിയയുടെ പ്രതികരണം. നേരത്തെ ഇന്ത്യയിലെ പ്രമുഖ മൊബൈൽ സേവനദാതാക്കളെല്ലാം നിരക്കുകൾ കുത്തനെ ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.