ന്യൂഡൽഹി: ടെലികോം മേഖലയിലെ വെല്ലുവിളികൾ മറികടക്കാനും സെക്ടറിെൻറ വളർച്ചക്കായും മുകേഷ് അംബാനിയുമായി സഹകരിക്കാൻ തയാറെന്ന് എയർടെൽ ചെയർമാൻ സുനിൽ മിത്തൽ. ഇന്ത്യ മൊബൈൽ കോൺഗ്രസിൽ സംസാരിക്കുേമ്പാഴാണ് മിത്തൽ ജിയോയുമായി ഭാവിയിൽ സഹകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചത്.
ഡിജിറ്റൽ മേഖലയിലെ അടിസ്ഥാന സൗകര്യ മേഖലയിലെ വികസനത്തിനായി 20,000 കോടി രൂപ മുടക്കുമെന്ന് മിത്തൽ പറഞ്ഞു. ടെക്നോളജി മേഖലയിൽ ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ് ഇന്ത്യ. സർക്കാറും ഡിജിറ്റൽ സെക്ടറിെൻറ വളർച്ചക്കായി ക്രിയാത്മകമായി ഇടപെടുന്നുണ്ടെന്നും മിത്തൽ പറഞ്ഞു.
റിലയൻസ് ജിയോയുടെ വരവാണ് ടെലികോം സെക്ടറിൽ എയർടെല്ലിന് കനത്ത തിരിച്ചടി നൽകിയത്. മികച്ച ഒാഫറുകളുമായി ജിയോ കളം നിറഞ്ഞപ്പോൾ എയർടെൽ ഉൾപ്പടെയുള്ളള വമ്പൻമാർക്ക് അടിതെറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.