ഫേസ്ബുക്കിൻെറ ഉടമസ്ഥതയിലുള്ള വാട്സ് ആപിൽ പരസ്യങ്ങൾ നൽകാനുള്ള തീരുമാനം കമ്പനി ഉപേക്ഷിക്കാൻ ഒരുങ്ങുന്നതാ യി റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. സ്റ്റാറ്റസ് ബാറിൽ പരസ്യങ്ങൾ നൽകാനുളള നീക്കമാണ് കമ്പനി ഉപേക്ഷിച്ചത്. ഇതിനുള്ള വാട്സ് ആപ് കോഡ് ഡിലീറ്റ് ചെയ്തുവെന്നാണ് വാർത്തകൾ.
വാട്സ് ആപിൽ നിന്ന് വരുമാനമുണ്ടാക്കാനുള്ള ഫേസ്ബുക്കിൻെറ നീക്കത്തിൻെറ ഭാഗമായാണ് ആപിൽ പരസ്യങ്ങൾ അനുവദിക്കാൻ തീരുമാനിച്ചത്. എന്നാൽ, വാട്സ് ആപിൽ പരസ്യങ്ങൾ അനുവദിക്കുന്നത് കമ്പനിയുടെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് വിമർശനമുയർന്നിരുന്നു.
2014ൽ 24 ബില്യൺ ഡോളർ നൽകിയാണ് മാർക്ക് സക്കർബർഗിൻെറ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് വാട്സ് ആപിനെ വാങ്ങിയത്. നേരത്തെ വ്യാപാര ആവശ്യങ്ങൾക്കായി വാട്സ് ആപ് ബിസിനസ് എന്നൊരു സംവിധാനത്തിന് തുടക്കം കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.