ഫേസ്ബുക്കിലെ മെസഞ്ചർ റൂമുകൾ വാട്സ് ആപിലേക്കും എത്തുന്നു. ആൻഡ്രോയിഡ് വകഭേദത്തിൽ മാത്രമാവും മെസഞ്ചർ റൂമുകൾ ലഭ്യമാവുക. 50 പേർക്ക് വരെ ഗ്രൂപ്പ് വീഡിയോ കോളിങ് നടത്താൻ സഹായിക്കുന്ന സംവിധാനമാണ് വാട്സ് ആപ് അവതരിപ്പിക്കുന്നത്. വാബീറ്റ ഇൻഫോയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്ത് വിട്ടത്.
വീഡിയോ ചാറ്റിെനാപ്പം ചാറ്റ് റൂമിലുള്ളവരുമായി ഡോക്യുമെൻറുകൾ, ലൊക്കേഷൻ, കോൺടാക്ട് എന്നിവയെല്ലാം ഷെയർ ചെയ്യാം. ചാറ്റ് റൂമുകൾക്കും എൻഡ് ടു എൻഡ് എൻസ്ക്രിപ്ഷെൻറ സുരക്ഷയുണ്ടാവും.
ഐഫോൺ ഉപയോക്താകൾക്കും വൈകാതെ തന്നെ ചാറ്റ്റൂം സംവിധാനം ലഭ്യമാകുമെന്നാണ് സൂചന. ഇതിെൻറ അവസാന ഘട്ടപ്രവർത്തനങ്ങളിലാണ് വാട്സ് ആപ്. ചാറ്റ് റൂം എത്തുന്നതോടെ സൂം ഉൾപ്പടെ വീഡിയോ കോളിങ് ആപുകൾ ഉയർത്തുന്ന വെല്ലുവിളി വാട്സ് ആപിന് മറികടക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.