ഇന്ത്യയിലെ യു.പി.ഐ അടിസ്ഥാനമാക്കിയുള്ള പേയ്മെൻറ് സംവിധാനത്തിന് വാട്സ് ആപ് തുടക്കമിടുന്നു. പേടിഎമ്മി നൊപ്പം ഗൂഗിൾ, ആമസോൺ, ഫോൺ പേ തുടങ്ങിയ കമ്പനികളും ഇന്ത്യയിൽ യു.പി.ഐ അടിസ്ഥാനമാക്കിയുള്ള പേയ്മെൻറിന് തുടക്ക മിട്ടിരുന്നു. പേയ്മെൻറിൽ മൽസരം കടുത്തതോടെ ഓഫറുകൾ നൽകി ഉപയോക്താക്കളെ പിടിച്ച് നിർത്താനുള്ള ശ്രമങ്ങളുമ ായി പ്രമുഖ പേയ്മെൻറ് ആപുകളെല്ലാം രംഗത്തെത്തിയിരുന്നു.
വാട്സ് ആപിൽ ചിത്രങ്ങൾ, വീഡിയോ, ഡോക്യുമെൻറ് എന്നിവ അയക്കുന്ന അത്രയും ലളിതമായി പണവും അയക്കാൻ കഴിയുമെന്നതാണ് പുതിയ സംവിധാനത്തിൻെറ പ്രത്യേകത. വാട്സ് ആപ് കോൺടാക്ടുകളിലേക്കാണ് പണം അയക്കാൻ സാധിക്കുക. ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിലെ വാട്സ് ആപ് അക്കൗണ്ടിലാണ് സേവനം ലഭ്യമാവുക. യു.പി.ഐ പിൻ ഉപയോഗിച്ചാണ് പണത്തിൻെറ കൈമാറ്റം സാധ്യമാകുന്നത്.
നിലവിൽ വാട്സ് ആപ് പേയുടെ പരീക്ഷണം ഇന്ത്യയിൽ നടക്കുന്നുവെന്നാണ് റിപ്പോർട്ട്. ജൂലൈയോടെ പരീക്ഷണം അവസാനിപ്പിച്ച് വാട്സ് ആപ് പേയുടെ പൂർണ്ണ രീതിയിലുള്ള സേവനം ആരംഭിക്കും. വാട്സ് ആപ് സേവനത്തിൻെറ ഡാറ്റ പ്രാദേശികമായി സൂക്ഷിക്കണം എന്നതടക്കമുള്ള കർശന നിബന്ധനകളോടെയാണ് കമ്പനി ഇന്ത്യയിൽ സേവനം ആരംഭിക്കുന്നത്. 30 കോടി ഉപഭോക്താക്കളുള്ള വാട്സ് ആപ് കൂടി എത്തുന്നതോടെ ഇന്ത്യയിലെ പേയ്മെൻറ് സെക്ടറിലെ മൽസരം കടുക്കുമെന്നുറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.