വാട്​സ്​ ആപിന്​ ഫേസ്​ ​െഎഡിയും ടച്ച്​ ​െഎഡിയും വരുന്നു

ജനപ്രിയ മെസേജിങ്​ ആപ്ലിക്കേഷനായ വാട്​സ്​ ആപ്​ ഫേസ്​ ​െഎഡി, ടച്ച്​ ​െഎഡി സംവിധാനങ്ങൾ അവതരിപ്പിക്കുന്നു. ​െഎ.ഒ.എസിലാണ്​ പുതിയ മാറ്റങ്ങൾ ആദ്യമായി എത്തുക. ടെക്​ വെബ്​സൈറ്റായ വാബ്​ബീറ്റ ഇൻഫോയാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

ആപി​​െൻറ സുരക്ഷ വർധിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ്​ വാട്​സ്​ ആപ്​ പുതിയ സംവിധാനങ്ങൾ പരീക്ഷിക്കാനൊരുങ്ങുന്നത്​. വാട്​സ്​ ആപ്​ പ്രൈവസി സെറ്റിങ്​സിൽ ടച്ച്​ ​െഎ.ഡിയും ഫേസ്​ ​െഎ.ഡിയും ഉൾപ്പെടുത്താനുള്ള സംവിധാനം കൂടി കമ്പനി കൂട്ടി​ച്ചേർക്കുമെന്നാണ്​ അറിയുന്നത്​. ​െഎഫോൺ എക്​സ്​, ​െഎ​ഫോൺ x എസ്​, x എസ്​ മാക്​സ്​, x ആർ എന്നീ ഫോണുകളിലായിരിക്കും ടച്ച്​ ​െഎ.ഡി, ഫേസ്​ ​െഎ.ഡി സേവനങ്ങൾ ആദ്യമായി ലഭ്യമാവുക.

ഒാരോ തവണ വാട്​സ്​ ആപ്​ തുറക്കു​േമ്പാഴും ടച്ച്​ ​െഎ.ഡി, ഫേസ്​ ​െഎ.ഡി എന്നിവ ഉപയോഗിച്ച്​ വെരിഫിക്കേഷൻ നടത്തുന്നതാണ്​ പുതിയ സംവിധാനം. ഇത്​ കൂടുതൽ സുരക്ഷ നൽകുമെന്നാണ്​ വാട്​സ്​ ആപി​​െൻറ വിലയിരുത്തൽ.

Tags:    
News Summary - Whats up face id and touch id system-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.