സന്ദേശമയക്കൽ: പരിധി വിട്ടാൽ നിയമനടപടിയെന്ന്​ വാട്സ്​ആപ്​

ന്യൂ​ഡ​ൽ​ഹി: കൂ​ട്ട​മാ​യി സ​ന്ദേ​ശ​മ​യ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച പ​രി​ധി​യും നി​ബ​ന്ധ​ന​ക​ളും ലം​ഘി​ക് കു​ന്ന വ്യ​ക്​​തി​ക​ൾ​ക്കും ക​മ്പ​നി​ക​ൾ​ക്കു​മെ​തി​രെ നി​യ​മ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ വാ​ട്സ്​​ആ​പ്. ഒ​രേ​സ​മ​യം പ​രി​ധി​യി​ൽ കു​ടു​ത​ൽ ആ​ളു​ക​ൾ​ക്ക്​ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ക​യോ​​ ദു​രു​പ​യോ​ഗം ന​ട​ത്തു​ക​യോ ചെ​യ്​​താ​ൽ ഡി​സം​ബ​ർ ഏ​ഴു​മു​ത​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ്​ മു​ന്ന​റി​യി​പ്പ്.​

എ​ന്നാ​ൽ, ഏ​തു​രീ​തി​യി​ലു​ള്ള നി​യ​മ​ന​ട​പ​ടി​യാ​ണ്​ സ്വീ​ക​രി​ക്കു​ക​യെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ല. ഒ​രു​മി​ച്ച്​ കൂ​ടു​ത​ൽ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്ന​ത്​ ക​മ്പ​നി​യു​ടെ വ്യ​വ​സ്​​ഥ​ക​ൾ​ക്ക്​ വി​രു​ദ്ധ​മാ​ണ്. വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​ക്കു​ന്ന​തി​നെ​തി​രെ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ക​മ്പ​നി​ക്ക്​ നേ​ര​ത്തെ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്ത്​ വാ​ട്സ്​​ആ​പ്​ ദു​രു​പ​യോ​ഗം ചെ​യ്​​ത​താ​യി വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ കാ​ര​ണം ആ​ൾ​ക്കൂ​ട്ട കൊ​ല വ​ർ​ധി​ച്ച​തി​നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​യി​ൽ ഒ​രേ​സ​മ​യം, സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്ന​ത്​ അ​ഞ്ചു​പേ​ർ​ക്ക്​ മാ​ത്ര​മാ​യി വാ​ട്​​സ്​​ആ​പ്​ പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്​ ചി​ല ആ​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മ​റി​ക​ട​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

Tags:    
News Summary - Whats up on messaging-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.