വാട്​സ്​ ആപ്​ സ്​റ്റാറ്റസ്​ ഇനി വെബിലും

കാലിഫോർണിയ: ഫേസ്​ബുക്കി​​​െൻറ ഉടമസ്ഥതയിലുള്ള വാട്​സ്​ ആപ്​ കഴിഞ്ഞ വർഷമാണ്​ പുതിയ സ്​റ്റാറ്റസ്​ സംവിധാനം അവതരിപ്പിച്ചത്​. ​െഎ.ഒ.എസ്​, ആൻഡ്രോയിഡ്​ ഉപഭോക്​താകൾക്ക്​ പുതിയ സംവിധാനം ലഭ്യമായിരുന്നു. വാട്​സ്​ ആപി​​​െൻറ ഡെസ്​ക്​ ​ടോപ്പ്​ വേർഷനായ വെബിലും സ്​റ്റാറ്റസ്​ അവതരിപ്പിച്ചിരിക്കുകയാണ്​ കമ്പനി.

വെബിൽ ഉപഭോക്​താകളുടെ പ്രൊഫൈൽ ചിത്രത്തിന്​ സമീപത്തായാണ്​ സ്​റ്റാറ്റസ്​ കാണുന്നതിനുള്ള ​െഎക്കൺ വാട്​സ്​ ആപ്​ നൽകിയിരിക്കുന്നത്​. ഇതിൽ ക്ലിക്ക്​ ചെയ്​ത്​ വാട്​സ്​ ആപ്​ ഫ്രണ്ടസി​​​െൻറ സ്​റ്റാറ്റസ്​ കാണാവുന്നതാണ്​.

വാട്​സ്​ ആപി​​​െൻറ പുതിയ സ്​റ്റാറ്റസ്​ സംവിധാന പ്രകാരം ഫോ​േട്ടാ, ജിഫ്​, വീ​ഡിയോ, ഇമോജി എന്നിവ സ്​റ്റാറ്റസായി നൽകാം. പണമിടപാടുകൾക്കുള്ള സൗകര്യവും കൂടി വാട്​സ്​ ആപിൽ കൂടിച്ചേർക്കാനുള്ള ശ്രമത്തിലാണ്​ കമ്പനിയിപ്പോൾ.

Tags:    
News Summary - whats up satus in web-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.