ചാറ്റ്​ ഹിസ്റ്ററി തിരയൽ ഇനി എളുപ്പം; പുതിയ കിടിലൻ ഫീച്ചറുകളുമായി വാട്​സ്​ആപ്പ്​

ലോക്​ഡൗൺ കാലത്ത്​ ടെലഗ്രാമും സിഗ്​നലും പോലുള്ള മെസ്സേജ്​ ആപ്പുകൾ നൽകിയ വെല്ലുവിളി പരിഹരിക്കാൻ വാട്​സ്​ആപ്പ്​ പുതിയ ഫീച്ചറുകൾ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്​. തീയതി അടിസ്ഥാനമാക്കിയുള്ള സെർച്ചിങ്ങും ഇന്ത്യയിൽ വലിയ പ്രചാരം നേടിയ ഷെയർചാറ്റുമായുള്ള സംയോജനവുമടക്കം നിരവധി പുതിയ ഫീച്ചറുകളാണ്​ അണിയറയിൽ തയാറായിക്കൊണ്ടിരിക്കുന്നത്​.

സെർച്​ ബൈ ഡേറ്റ്​

പേര്​ പോലെ തന്നെ തീയതി അടിസ്ഥാനമാക്കി ചാറ്റ്​ ഹിസ്റ്ററി തിരയലാണ്​ ഇൗ പുതിയ സംവിധാനം. കാര്യം ഇതൊക്കെ ടെലഗ്രാം മുമ്പ്​ പരീക്ഷിച്ച്​ വിജയിച്ചതാണെങ്കിലും വാട്​സ്​ആപ്പ്​ യൂസർമാർക്കിടയിൽ ഇൗ സംവിധാനമില്ലായ്​മ ഒരു മുറുമുറുപ്പുണ്ടാക്കിയിരുന്നു. ഗ്രൂപ്പുകളിലും സ്വകാര്യ ചാറ്റുകളിലും ആയിരക്കണക്കിന്​ മെസ്സേജുകളും ചിത്രങ്ങളും വിഡിയോകളുമൊക്കെ ഉള്ളവർക്ക്​ ഒരു പ്രത്യേക ദിവസത്തെ ചാറ്റ്​ ഹിസ്റ്ററി തേടിപ്പോകുന്നത്​ ബാലികേറാ മലയായിരുന്നു ഇതുവരെ. അതിന്​ പരിഹാരമാവുകയാണ്​ സെർച്​ ബൈ ഡേറ്റിലൂടെ.

Image: WABetaInfo
 

ചാറ്റിനകത്തുള്ള സേർച്​ ബാറിൽ ക്ലിക്​ ചെയ്​താൽ ഇനി ഒരു കലണ്ടറി​​െൻറ ​െഎക്കൺ ദൃശ്യമാകും. അതിൽ ആവശ്യമുള്ള മാസവും ദിവസങ്ങളും തെരഞ്ഞെടുത്താൽ മതി. ആ ദിവസത്തെ ചാറ്റുകൾ കാണാം. ഇൗ സംവിധാനം അപ്​ഡേറ്റിലൂടെ ആൻഡ്രോയ്​ഡ്​ ​െഎ.ഒ.എസ്​ ഉപയോക്​താക്കൾക്ക്​ ലഭ്യമായേക്കും. 

ഷെയർചാറ്റ്​ സംയോജനം

ഫേസ്​ബുക്ക്​, ഇൻസ്​റ്റഗ്രാം, യൂട്യൂബ്​ എന്നിവയിൽ നിന്നുള്ള വിഡിയോകൾ വാട്​സ്​ആപ്പിന്​ അകത്ത്​ നിന്നുതന്നെ പിക്​ചർ ഇൻ പിക്​ചർ മോഡിൽ ( PiP) പ്ലേ ചെയ്യാനുള്ള സംവിധാനം നേരത്തെയുണ്ടെങ്കിലും ഇന്ത്യയിൽ ഏറെ പ്രചാരമുള്ള ഷെയർ ചാറ്റിന്​ അത്​ നൽകിയിരുന്നില്ല. പുതിയ അപ്​ഡേറ്റിലൂടെ അതും സാധ്യമാക്കാൻ ഒരുങ്ങുകയാണ്​ വാട്​സ്​ആപ്പ്​. 

മറ്റൊരു കിടിലൻ ഫീച്ചർ സ്​റ്റോറേജ്​ യൂസേജ്​ എന്ന സെക്ഷനിലാണ്​. ഇനി ഇൗ സെക്ഷൻ രണ്ട്​ വിഭാഗങ്ങളായി വേർതിരിക്കും. ലാർജ്​ ഫയൽസ്​, ഫോർവാഡഡ്​ ഫയൽസ്​ എന്നിങ്ങനെയായിരിക്കും അത്​. യൂസർമാർക്ക് ആവശ്യമില്ലാത്ത ഫോർവാഡഡ്​ സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളുമെല്ലാം ഇനി ഒരുമിച്ച്​ ഡിലീറ്റ്​ ചെയ്യാനാകും എന്നതാണ്​ ഇതി​​െൻറ പ്രത്യേകത. വരും മാസങ്ങളിൽ പുതിയ ഫീച്ചറുകൾ എല്ലാ യൂസർമാർക്കും ലഭിക്കും.
 

Tags:    
News Summary - WhatsApp to Add Search by Date, ShareChat Integration and More-tech news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.