ഉപയോക്​താകൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച്​ വാട്​സ്​ ആപ്​

ഉപയോക്​താകൾക്കായി രണ്ട്​ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച്​ വാട്​സ്​ആപ്​. ​വാട്​സ്​ ആപി​​െൻറ ബീറ്റ പതിപ്പിലാണ്​ പുതിയ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്​. വാട്​സ്​ ആപ്​ നോട്ടി​ഫിക്കേഷന്​ കൂടുതൽ പ്രാധാന്യം നൽകുന്ന ഹൈ പ്രിയോറിറ്റി നോട്ടിഫിക്കേഷനും ഡിസ്​മിസ്​ അഡ്​മിൻ ഫീച്ചറുമാണ്​ വാട്​സ്​ ആപ്​ പുതുതായി അവതരിപ്പിക്കുന്നത്​.

പുഷ്​ നോട്ടിഫിക്കേഷനുകൾ കൂടുതൽ മികച്ച രീതിയിൽ നൽകാനാണ്​ ഹൈപ്രിയോറിറ്ററി നോട്ടിഫിക്കേഷനിലൂടെ വാട്​സ്​ ആപ്​ ലക്ഷ്യമിടുന്നത്​. പിൻ ചാറ്റി​​െൻറ മാതൃകയിലാവും പുതിയ ​ഫീച്ചറെത്തുക. വാട്​സ്​ ആപിൽ വരുന്ന നോട്ടിഫിക്കേഷനുകൾ മൊബൈലിലെ നോട്ടിഫിക്കേഷൻ സ​െൻററിൽ ഏറ്റവും മുകളിലായി കാണിക്കുന്നതാണ്​ ഫീച്ചർ. പേഴ്​സണൽ ചാറ്റുകൾക്കും ഗ്രൂപ്പ്​ ചാറ്റുകൾക്കും പുതിയ ഫീച്ചർ ലഭ്യമാവും.

വാട്​സ്​ ആപിലെ ഒരു അഡ്​മിന്​ മറ്റൊരു അഡ്​മിനെ പുറത്താക്കാൻ അനുവാദം നൽകുന്ന ഫീച്ചറാണ്​ ഡിസ്​മിസ്​ അഡ്​മിൻ. ​​​​െഎ.ഒ.എസിലാണ്​ ആദ്യഘട്ടത്തിൽ ഫീച്ചറെത്തുക എന്നാണ്​ സൂചന.

Tags:    
News Summary - WhatsApp Adds 'Dismiss as Admin' Feature; Beta App Gets 'High Priority Notifications' -Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.