വാഷിങ്ടൺ: സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് ഡിലീറ്റ് െചയ്യാൻ സമയമായെന്ന് വാട്സ് ആപ് സഹസ്ഥാപകൻ ബ്രയൻ ആക്ടൺ. ട്വിറ്ററിലുടെയാണ് ബ്രയൻ ഫേസ്ബുക്കിനെ വിമർശിച്ച് രംഗത്തെത്തിയത്. ഫേസ്ബുക്ക് 50 മില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ആക്ടെൻറ പ്രതികരണം.
ഡിലീറ്റ് ഫോർ ഫേസ്ബുക്ക് എന്ന ഹാഷ് ടാഗോട് കൂടിയാണ് ആക്ടൺ ട്വിറ്ററിലിൽ പോസ്റ്റിട്ടിരിക്കുന്നത്. വിവരങ്ങൾ ചോർന്നതിെൻറ പശ്ചാത്തലത്തിൽ നിരവധി പേരാണ് ഹാഷ് ടാഗിന് പിന്തുണയുമായി എത്തുന്നത്.
2016ലെ അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലത്തെ റഷ്യ സ്വാധീനിച്ചു എന്നും അതിന് ബ്രിട്ടനിലെ സ്വകാര്യ കമ്പനികൾ അതിന് കൂട്ട് നിന്നു എന്നും ഫേസ്ബുക്ക് അതിനുള്ള അവസരം ഒരുക്കി എന്നുമൊക്കെയുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇതിനെ പിന്നാലെ അമേരിക്കൻ ഒാഹരി വിപണിയിൽ ഫേസ്ബുക്കിെൻറ ഒാഹരി വില ഇടിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.