ഗ്രൂപ്പ് വോയ്സ്, വീഡിയോ കോൾ സംവിധാനം അവതരിപ്പിക്കാനൊരുങ്ങി വാട്സ് ആപ്. നിലവിൽ വ്യക്തികൾ തമ്മിൽ മാത്രമേ വോയ്സ്, വീഡിയോ കോളുകൾക്ക് സൗകര്യമുള്ളു. ഇത് ഗ്രൂപ്പുകളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. അന്താരാഷ്ട്ര മാധ്യമമായ ഇൻഡിപെൻഡൻറ് ആണ് ഇതുസംബന്ധിച്ച ആദ്യ വിവരങ്ങൾ പുറത്ത് വിട്ടത്.
ഫേസ്ബുക്ക് മെസഞ്ചറിെൻറ മാതൃകയിലാണ് പുതിയ സേവനം അവതരിപ്പിക്കാനൊരുങ്ങുന്നത്. എന്നാൽ 2018ലാവും പുതിയ ഫീച്ചർ നിലവിൽ വരിക. വാട്സ് ആപിെൻറ ഗ്രൂപ്പ് കോൾ െഎക്കണെന്ന പേരിൽ ചില ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നേരത്തെ ലൈവ് ലോക്കേഷൻ ഷെയറിങ് സംവിധാനം വാട്സ് ആപ് അവതരിപ്പിച്ചിരുന്നു. വ്യക്തികൾ ലോക്കേഷൻ ഷെയർ ചെയ്യുന്നതിന് പകരം അവരെ പിന്തുടരാൻ സഹായിക്കുന്നതാണ് വാട്സ് ആപിെൻറ പുതിയ ലോക്കേഷൻ ഷെയറിങ് ഫീച്ചർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.