വാർസ്ആപ്പിൻെറ വെള്ളയും പച്ചയും കലർന്ന ഇൻറർഫേസിനെ മുഴുവനായി ഇരുണ്ടതാക്കുന്ന ‘ഡാർക് മോഡ്’ ഇനി എല്ലാ യൂസേ ഴ്സിനും ലഭ്യമാവും. വാട്സ്ആപ്പിൻെറ ഏറ്റവും പുതിയ വേർഷനിലേക്ക് പ്ലേസ്റ്റോറിൽ പോയി അപ്ഡേറ്റ് ചെയ്താൽ ഫീച്ചർ ഉപയോഗിച്ചുതുടങ്ങാം.
ആൻഡ്രോയ്ഡ് 10ാം വേർഷൻ ലഭിച്ചവർക്ക് ഫോണിലെ പ്രധാന സെറ്റിങ്സ് മെനുവിൽ പോയി ഡാർക് മോഡ് എനബ്ൾ ചെയ്യുേമ്പാൾ മറ്റ് ആപ്പുകൾക്കൊപ്പം ഇനി വാട്സ്ആപ്പും ഡാർക്കാവും. എന്നാൽ ആൻഡ്രോയ്ഡ് ഒമ്പത് മുതൽ താഴോട്ടുള്ള വേർഷൻ ഉപയോഗിക്കുന്നവർക്ക് വാട്സ്ആപ്പിൻെറ സെറ്റിങ്സിൽ പോയി ചാറ്റ് ഓപ്ഷൻ തെരഞ്ഞെടുത്ത് തീമ്സ് എന്ന ഓപ്ഷനിൽ പോയാൽ മാത്രമേ ഡാർക് മോഡിൽ ഉപയോഗിക്കാൻ പറ്റൂ.
ഡാർക്മോഡ് വരുന്നതോടുകൂടി അരണ്ട വെളിച്ചത്തിലുള്ള ഉപയോഗം മൂലമുണ്ടാകുന്ന കണ്ണ് വേദന ഒരു പരിധി വരെ ചെറുക്കാം. അമോലെഡ് ഡിസ്പ്ലേയുള്ള ഫോണുകളിൽ ഇത്തരം ഫീച്ചറുകളിലൂടെ ബാറ്ററിയും സേവ് ചെയ്യാം. നേരത്തെ ബീറ്റ വേർഷനിൽ ജോയിൻ ചെയ്തവർക്ക് മാത്രമായിരുന്നു ഡാർക്മോഡ് ലഭ്യമായിരുന്നത്. ഇന്ന് മുതലാണ് എല്ലാവർക്കും പുതിയ ഫീച്ചർ നൽകിത്തുടങ്ങിയത്.
ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരിൽ 90 ശതമാനവും വാട്സ്ആപ്പിലുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.