ഏകദേശം ഒരു വർഷം നീണ്ട ബീറ്റ പരീക്ഷണങ്ങൾക്കൊടുവിൽ വാട്സ് ആപിൽ ഡാർക്ക് മോഡെത്തി. ഐ.ഒ.എസ്, ആൻഡ്രോയിഡ് ഓപ ്പറേറ്റിങ് സിസ്റ്റങ്ങളിൽ പുതിയ സംവിധാനം ലഭ്യമാവുമെന്ന് വാട്സ് ആപ് അറിയിച്ചു. ഡാർക്ക് ഗ്രേ പശ്ചാത്തലവുമായാണ് വാട്സ് ആപിൻെറ ഡാർക്ക് മോഡ് എത്തുന്നത്.
ഐ.ഒ.എസ് 13, ആൻഡ്രോയിഡ് 10 ഓപ്പറേറ്റിങ് സിസ്റ്റങ്ങളുള്ള ഫോണുകളിൽ സെറ്റിങ്സിൽ മാറ്റം വരുത്തിയാൽ തന്നെ ഡാർക്ക് മോഡ് ലഭിക്കും. അല്ലാത്ത ഫോണുകളിൽ വാട്സ് ആപിൽ പോയി മാറ്റം വരുത്തണം. ഡാർക്ക് മോഡ് വാട്സ് ആപ് ഉപയോഗം കണ്ണുകൾക്ക് കൂടുതൽ സുഖപ്രദമാക്കും.
കഴിഞ്ഞ മാർച്ച് മുതൽ തന്നെ ഡാർക്ക് മോഡിനായുള്ള പരീക്ഷണങ്ങൾ വാട്സ് ആപ് തുടങ്ങിയിരുന്നു. ഐ.ഒ.എസ് 13ൻെറ അവതരണത്തിന് മുമ്പ് തന്നെ ചില ഐഫോൺ മോഡലുകളിലും ഐപാഡുകളിലും ഡാർക്ക് മോഡിലുള്ള വാട്സ് ആപ് ലഭ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.