ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് വാട്സ് ആപിൽ ഡാർക് മോഡെത്തി. ആൻഡ്രോയിഡിൻെറ ബീറ്റ പതിപ്പിലാണ് ഡാർക് മോഡെത്തിയിരിക്കുന്നത്. വാട്സ് ആപിൻെറ ഡാർക്ക് മോഡ് പ്രകാരം ഹോം സ്ക്രീനും സെറ്റിങ്സ് മെനുവ ും ഡാർക്കക് തീമിലാണ്. കോൺവർസേഷനിൽ ചാറ്റ് ബബിൾസ് മാത്രമാണ് കറുത്ത നിറത്തിലുള്ളത്.
ടെക് സൈറ്റായ വാബീറ്റ ഇൻഫോയാണ് വാട്സ് ആപിൽ ഡാർക്ക് മോഡ് വന്നതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ ആദ്യം പുറത്ത് വിട്ടിരിക്കുന്നത്. ആൻഡ്രോയിഡ് ബീറ്റ വകഭേദം 2.20.13ലാണ് ഡാർക്ക് മോഡ് ലഭ്യമാവുക.
സെറ്റിങ്സ്- ചാറ്റ്സ്-ഡിസ്പ്ലേ-തീം-ഡാർക്ക് മോഡ് എന്ന രീതിയിൽ പുതിയ സംവിധാനം ആക്ടിവേറ്റ് ചെയ്യാം. ആൻഡ്രോയിഡ് 10 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവർക്കാണ് നിലവിൽ വാട്സ് ആപ് ഡാർക്ക് ബോർഡ് ലഭ്യമാവുക. അതിൽ താഴെയുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് ഡാർക്ക് മോഡ് എപ്പോൾ എത്തുമെന്ന് വിവരങ്ങൾ ലഭ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.