ഇന്ത്യക്കാർക്കായി വാട്​സ്​ ആപി​െൻറ പുതിയ ഫീച്ചർ വരുന്നു

ന്യൂഡൽഹി: ഇന്ത്യയിലെ ഉപഭോക്​താകൾക്കായി വാട്​സ്​ ആപ്​ കിടിലൻ ഫീച്ചർ അവതരിപ്പിക്കുന്നു. വാടസ്​ ആപി​​െൻറ പേയ്​മ​െൻറ്​ സിസ്​റ്റം അടുത്തയാഴ്​ചയോടെ ഇന്ത്യയിലെത്തുമെന്നാണ്​ കമ്പനി അറിയിച്ചിരിക്കുന്നത്​.

എച്ച്​.ഡി.എഫ്​.സി ബാങ്ക്​, ​െഎ.സി.​െഎ.സി.​െഎ ബാങ്ക്​, ആക്​സിസ്​ ബാങ്ക്​ എന്നിവരുമായി ചേർന്നാണ്​ വാട്​സ്​ ആപ്​ പേയ്​മ​െൻറ്​ നടപ്പിലാക്കുന്നത്​. എസ്​.ബി.​െഎയും വാട്​സ്​ ആപ്​ പേയ്​മ​െൻറിനൊപ്പം ചേരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. പേയ്​മ​െൻറ്​ ഫീച്ചറി​​െൻറ പരീക്ഷണം ഫെബ്രുവരിയിൽ തന്നെ വാട്​സ്​ ആപ്​ നടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ പേയ്​മ​െൻറ്​ സംവിധാനം ഒൗദ്യോഗികമായി പുറത്തിറക്കുന്നത്​.

ചൈനയിൽ വീ ചാറ്റ്​ പേയ്​മ​െൻറ്​ ഫീച്ചറുമായി രംഗത്തെത്തിയതിന്​ സമാനമാണ്​ വാട്​സ്​ ആപി​​േൻറയും പുതിയ സംവിധാനമെന്നാണ്​ വിദഗ്​ധരുടെ പക്ഷം​. പേടിഎം ഉൾപ്പടെയുള്ള മറ്റ്​ പേയ്​​മ​െൻറ്​​ ആപുകളുമായി താരത്മ്യം ചെയ്യു​​േമ്പാൾ നിലവിൽ തന്നെ ഇന്ത്യയിലെ വലിയൊരു വിഭാഗം  ആളുകളും വാട്​സ്​ ആപി​​െൻറ ഭാഗമാണ്​. ​പേയ്​മ​െൻറ്​ ഫീച്ചർ അവതരിപ്പിക്കു​േമ്പാൾ ഇത്​ കമ്പനിക്ക്​ ഗുണം ചെയ്യും.  ഇയൊരു പശ്​ചാത്തലത്തിലാണ്​​ വാട്​സ്​ ആപ്​ വളഞ്ഞ വഴിയിലുടെ ഇന്ത്യൻ വിപണിയിൽ എത്തുകയാണെന്ന വിമർശനം പേടിഎം ഉൾപ്പടെയുള്ളവർ ഉന്നയിക്കാൻ കാരണം. 

Tags:    
News Summary - WhatsApp to enter digital payments in India next week, partners with 3 banks-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.