ന്യൂയോർക്: ജനപ്രിയ സമൂഹമാധ്യമമായ വാട്സ്ആപ്പിന് ഹാക്കിങ് ഭീഷണി. വാട്സ്ആ പ് ഉപയോഗിക്കുന്ന ഫോണുകളിൽ ചാര സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യാൻ ഹാക്കർമാർക ്ക് കഴിഞ്ഞതായി വ്യക്തമായി. നിശ്ചിത എണ്ണം ഉപഭോക്താക്കളാണ് ആക്രമണ ഭീഷണിയിലുള്ളത െന്നും ഇതിനു പിന്നിൽ അതി നൂതന സൈബർ വൈദഗ്ധ്യമുള്ളവരാണെന്നും വാട്സ്ആപ്പും സ്ഥ ിരീകരിച്ചു. ഇതേത്തുടർന്ന് മുൻകരുതൽ എന്നനിലയിൽ ലോകത്തെ 150 കോടി ഉപഭോക്താക്കളോട് ആപ് അപ്ഡേറ്റ് ചെയ്യാൻ വാട്സ്ആപ് ആവശ്യപ്പെട്ടു.
ഇസ്രായേലി സൈബർ ഇൻറലിജൻസ് കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പിേൻറതാണ് ആക്രമണത്തിന് ഉപയോഗിച്ച സ്പൈെവയർ. ഈ മാസം ആദ്യമാണ് ആക്രമണത്തിെൻറ സൂചനകൾ ലഭിക്കുന്നത്. സമ്പൂർണ സുരക്ഷിത വിനിമയ മാർഗം എന്നാണ് വാട്സ്ആപ് സ്വയം വിശേഷിപ്പിക്കുന്നത്. അയക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും മൊബൈലിൽ മാത്രമാണ് സന്ദേശങ്ങൾ വായിക്കാനും തിരിച്ചറിയാനും കഴിയുന്ന രീതിയിൽ ദൃശ്യമാകുന്നത് (end-to-end encrypted).
ഈ സംവിധാനത്തിൽ കടന്നുകയറി ഇരയുടെ മൊബൈലിലെ സന്ദേശങ്ങൾ വായിക്കാനും ദുരുപയോഗിക്കാനും കഴിയുന്ന നിലയിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. മാധ്യമപ്രവർത്തകർ, അഭിഭാഷകർ, സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരാണ് പ്രധാനമായും ഉന്നംവെക്കപ്പെട്ടിരിക്കുന്നതെന്നാണ് സൂചന. വാട്സ്ആപ്പിെൻറ വോയ്സ് കാൾ സംവിധാനം വഴിയാണ് മൊബൈൽ ആക്രമണ വിധേയമാകുന്നത്. കാൾ അറ്റൻഡ് ചെയ്തില്ലെങ്കിലും ചാര സോഫ്റ്റ്വെയർ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യപ്പെടും. പിന്നാലെ കാൾ ലോഗിൽനിന്ന് ഈ കാളിെൻറ വിശദാംശങ്ങൾ അപ്രത്യക്ഷമാകും.
എൻ.എസ്.ഒ: സൈബർ ലോകത്തെ ചാരക്കണ്ണ്
ഇസ്രായേലിലെ ഹെർസിലിയ ആസ്ഥാനമായി 2010 സ്ഥാപിതമായ സൈബർ ഇൻറലിജൻസ് കമ്പനിയാണ് എൻ.എസ്.ഒ. കമ്പനിയുടെ സ്ഥാപകരായ നിവ് കാർമി, ശലേവ് ഹുലിയോ, ഒംറി ലാവി എന്നിവരുടെ പേരിെൻറ ആദ്യ അക്ഷരങ്ങളാണ് കമ്പനിയുടെ പേരായത്. ‘സൈബർ ആയുധ വ്യാപാരി’ എന്നാണ് കമ്പനി ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്.
‘പെഗാസസ്’ എന്ന അതിനൂതന സോഫ്റ്റ്വെയറാണ് കമ്പനിയുടെ ഏറ്റവും പ്രധാന ഉൽപന്നം. ലക്ഷ്യംവെക്കുന്ന വ്യക്തിയുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളിലെ മൈക്രോഫോൺ, കാമറ, ലൊക്കേഷൻ സിസ്റ്റം എന്നിവ ഉപയോഗിച്ച് അദ്ദേഹത്തിെൻറ അതിസൂക്ഷ്മ സ്വകാര്യവിവരങ്ങൾ ചോർത്തിയെടുക്കുകയാണ് പെഗാസസിെൻറ ദൗത്യം. മെക്സിക്കൻ അധോലോക തലവൻ ജോക്വിം ഗുസ്മാനിെൻറ (എൽചാപോ) ഫോൺ ഹാക്ക് ചെയ്ത് അയാളെ പിടികൂടുന്നതിനു വഴിതെളിച്ചത് പെഗാസസ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.