ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനുള്ള പുതുവഴിയുമായി വാട്സ് ആപ്. വ് യാജമാണോയെന്ന സംശയം തോന്നുന്ന മെസേജുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ വെരിഫൈ ചെയ്യുന്നതിനുള്ള സൗകര്യമാണ് ക മ്പനി ഒരുക്കുന്നത്. 9643-000-888 എന്ന നമ്പറിലേക്ക് ചിത്രങ്ങൾ, വീഡിയോ, ടെക്സ്റ്റ് എന്നിവ അയച്ചു കൊടുത്താൽ വ്യാജമാണോയെന്ന് പരിശോധിക്കാൻ കഴിയും.
ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം തുടങ്ങിയ ഭാഷകളിൽ പുതിയ സേവനം ലഭ്യമാകും. ഇത്തരമൊരു സംവിധാനം ആദ്യമായി തുടങ്ങുന്ന കമ്പനിയല്ല വാട്സ് ആപ്. ആൾട്ട് ന്യൂസ്, ബൂം തുടങ്ങിയ വെബ്സൈറ്റുകളും ഇത്തരം സേവനം നൽകിയിരുന്നു. വിവിധ ഭാഷകളിലൂടെ ബി.ബി.സിയും സേവനം നൽകിയിരുന്നു.
ഇതാദ്യമായാണ് വാട്സ് ആപ് നേരിട്ട് ഇത്തരമൊരു സേവനത്തിന് തുടക്കം കുറിക്കുന്നത്. വ്യാജ വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നുവെന്നതിൻെറ പേരിൽ വാട്സ് ആപ് ആദ്യം മുതൽ ഇന്ത്യയിൽ പ്രതിക്കൂട്ടിലായിരുന്നു. പല ആൾക്കൂട്ട കൊലപാതകങ്ങൾക്കും വാട്സ് ആപിലെ വ്യാജ വാർത്തകൾ കാരണമായതായും ആരോപണമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.