ഡാറ്റ സംബന്ധിച്ച മുന്നറിയിപ്പുമായി വാട്സ് ആപ്. ഒരു വർഷമായി വന്ന മൾട്ടിമീഡിയ ഫയലുകളും, ചാറ്റുകളും ബാക്-അപ് ചെയ്തില്ലെങ്കിൽ നഷ്ടപ്പെടുമെന്നാണ് കമ്പനി നൽകുന്ന മുന്നറിയിപ്പ്. സ്വന്തം മൊബൈലിലോ ഗൂഗിൾ ഡ്രൈവിലോ ഡാറ്റ ശേഖരിക്കണമെന്നാണ് വാട്സ് ആപ് അറിയിക്കുന്നത്. ഒരു വർഷത്തെ ഡാറ്റ മാത്രമാണ് വാട്സ് ആപ് സൂക്ഷിക്കുക. ശേഷിക്കുന്ന ഡാറ്റ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. നേരത്തെ ഡാറ്റ ഗൂഗിൾ ഡ്രൈവിലേക്ക് മാറ്റുന്നതിനുള്ള സൗകര്യം വാട്സ് ആപ് ഒരുക്കിയിരിന്നു.
ഇതിനൊപ്പം ചില പുതിയ ഫീച്ചറുകളും വാട്സ് ആപ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വാട്സ് ആപിൽ മെസേജുകൾ ഒന്നിലധികം പേർക്ക് ഫോർവേഡ് ചെയ്യുേമ്പാൾ മുന്നറിയിപ്പ് നൽകുന്ന സംവിധാനം വാട്സ് ആപ് ഉൾപ്പെടുത്തുമെന്നാണ് പുതുതായി പുറത്ത് വരുന്ന വാർത്തകൾ. വാബ്ബീറ്റ ഇൻഫോയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. വാട്സ് ആപ് ബീറ്റ വേർഷനിൽ ഇതിനുള്ള പരീക്ഷണങ്ങൾ നടക്കുന്നുവെന്നാണ് വിവരം.
ഇതിനൊപ്പം ഗ്രൂപ്പിലെ ഒരു കോൺടാക്ടിന് മാത്രം വ്യക്തിപരമായി മെസേജ് അയക്കാൻ സഹായിക്കുന്ന ഫീച്ചറും വാട്സ് ആപ് അവതരിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫോർവേഡ് മെസേജുകൾ അയക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകുന്ന ഫീച്ചറും വാടസ് ആപിൽ വരുമെന്ന വാർത്തകൾ പുറത്ത് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.