പേയ്​മെൻറ്​ സർവീസ്​: സുരക്ഷാ പോളിസിയിൽ മാറ്റം വരുത്തി​ വാട്​സ്​ ആപ്​

ന്യൂഡൽഹി: പേയ്​മ​െൻറ്​ സർവീസ്​ അവതരിപ്പിക്കുന്നതി​​െൻറ ഭാഗമായി വാട്​സ്​ ആപ്​ നിബന്ധനകളിലും സുരക്ഷാ പോളിസി അപ്​ഡേറ്റ്​ ചെയ്യുന്നു. സേവനം പൂർണമായും ആരംഭിക്കുന്നതി​​െൻറ ഭാഗമായാണ്​ കമ്പനി അപ്​ഡേഷൻ വരുത്തുന്നത്​.

ഏകദേശം ഒരു മില്യൺ ആളുകളിൽ വാട്​സ്​ ആപ്​ പേയ്​മ​െൻറ്​ സർവീസി​​െൻറ പരീക്ഷണം നടക്കുന്നത്​. ഏകദേശം 200 മില്യൺ ഉപയോക്​താക്കളാണ്​ വാട്​സ്​ ആപിന്​ ഇന്ത്യയിലുള്ളത്​. പേയ്​മ​െൻറ്​ സർവീസ്​ അവതരിപ്പിക്കുന്നതിന്​ മുന്നോടിയായി നാഷണൽ പേയ്​മ​െൻറ്​ കോർപ്പറേഷുനമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്​. യു.പി.​െഎ അടിസ്ഥാനമാക്കിയുള്ള പേയ്​മ​െൻറ്​ സംവിധാനം അവതരിപ്പിക്കാനാണ്​ ചർച്ചകൾ നടത്തുന്നതെന്നും കമ്പനി അറിയിച്ചു.

വാട്​സ്​ ആപി​​െൻറ പേയ്​മ​െൻറ്​ സർവീസ്​ പേടിഎം, ഗൂഗിൾ തേസ്​ പോലുള്ള കനത്ത ​വെല്ലുവിളി ഉയർത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. വൈകാതെ തന്നെ ഇന്ത്യയിൽ പേയ്​മ​െൻറ്​ സേവനം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്​ വാട്​സ്​ ആപ്​. 
 

Tags:    
News Summary - WhatsApp payment: Privacy policy, terms of use updated ahead of official launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.