ന്യൂഡൽഹി: ആഗോള വിപണിയിൽ ബിസിനസ് ആപ് പുറത്തിറക്കിയതിന് പിന്നാലെ വാട്സ് ആപ് ഇന്ത്യൻ വിപണിയിൽ പേയ്മെൻറ് സംവിധാനം അവതരിപ്പിക്കുന്നു. ഫെബ്രുവരി ആദ്യവാരത്തോടെ പുതിയ സാേങ്കതികവിദ്യ അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. ഉപയോക്താകൾക്ക് അടുത്തമാസം അവസാനത്തോടെ പേയ്മെൻറ് സംവിധാനം ഉപയോഗിക്കാനാവും.
നാഷണൽ പേയ്മെൻറ് കോർപ്പറേഷൻ വികസപ്പിച്ചെടുത്ത യു.പി.െഎ അടിസ്ഥാനമാക്കിയാവും വാട്സ് ആപ് പേയ്മെൻറ് പ്രവർത്തിക്കുക. ഇതിനായി എസ്.ബി.െഎ, എച്ച്.ഡി.എഫ്.സി, െഎ.സി.െഎ.സി.െഎ, ആക്സിസ് തുടങ്ങിയ ബാങ്കുകളുമായി വാട്സ് ആപ് ധാരണയിലെത്തിയതായാണ് റിപ്പോർട്ട്. പരസ്പരം എളുപ്പത്തിൽ പണം കൈമാറുന്നതിനുൾപ്പടെയുള്ള സൗകര്യം വാട്സ് ആപ് പേയ്മെൻറിൽ ഉണ്ടാവും.
നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെൻറ് ആപുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. നേരത്തെ ടെക് ഭീമനായ ഗുഗ്ൾ തേസ് എന്ന പേയ്മെൻറ് ആപുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.