വാട്​സ്​ ആപ്​ പേയ്​മെൻറ്​ വർഷാവസാനത്തിൽ ഇന്ത്യയിലെത്തും

ബംഗളൂരു: വാട്​സ്​ ആപ്​ പേയ്​മ​​െൻറ്​ സർവീസ്​ വർഷാവസാനത്തോടെ ഇന്ത്യയിലെത്തുമെന്ന്​ റിപ്പോർട്ട്​. പേയ്​മ​ ​െൻറ്​ സർവീസിൻെറ പരീക്ഷണം വാട്​സ്​ ആപ്​ നേരത്തെ തന്നെ നടത്തിയിരുന്നു. എന്നാൽ, സർവീസ്​ ഔദ്യോഗികമായി പുറത്തിറ ക്കിയിരുന്നില്ല. യു.പി.ഐ അടിസ്ഥാനമാക്കിയ പേയ്​മ​െൻറ്​ സേവനമാണ്​ വാട്​സ്​ ആപ്​ ഇന്ത്യയിൽ പുറത്തിറക്കുന്നത്​.

അതേസമയം, വാട്​സ്​ ആപ്​ പേയ്​മ​​െൻറ്​ സർവീസിൻെറ പ്രവർത്തനം പരിശോധിക്കാൻ നാഷനൽ പേയ്​മ​​െൻറ്​ കോർപ്പറേഷന്​ കേന്ദ്രസർക്കാർ നിർദേശം നൽകി. ​വാട്​സ്​ പേയ്​മ​​െൻറ്​ ഉപഭോക്​താക്കളുടെ വിവരങ്ങൾ ഫേസ്​ബുക്കിന്​ കൈമാറുന്നുണ്ടോയെന്നാണ്​ പ്രധാനമായും പരിശോധിക്കുക. ഫേസ്​ബുക്കിൻെറ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്​ വാട്​സ്​ ആപ്​.

എന്നാൽ, ഒരേ കമ്പനിക്ക്​ കീഴിലാണെങ്കിലും ഫേസ്​ബുക്കിന്​ വിവരങ്ങൾ കൈമാറില്ലെന്ന്​ വാട്​സ്​ ആപ്​ വ്യക്​തമാക്കിയിട്ടുണ്ട്​.

Tags:    
News Summary - WhatsApp To Roll Out Payments Service​-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.