ലോക്ഡൗണിനെ തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ച്ചകളിലായി വാട്സ്ആപ്പ് ഉപയോഗം ഗണ്യമായി കൂടിയിരിക്കുകയാണ്. 40 ശതമാനം വർധനയുണ്ടായെന്നാണ് കണക്ക്. ഇൗ സാഹചര്യം മുതലെടുത്ത് ചില വിരുതൻമാർ തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.
പല യൂസർമാർക്കും വാട്സ്ആപ്പിെൻറ ടെക്നിക്കൽ ടീം എന്ന പേരിൽ ചില സന്ദേശങ്ങൾ വരികയും അവർ യൂസർമാരോട് ആറക്ക വെരിഫിക്കേഷൻ കോഡ് നൽകാൻ ആവശ്യപ്പെടുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. വാട്സ്ആപ്പിലേക്ക് ലോഗിൻ ചെയ്യുേമ്പാൾ ചോദിക്കുന്ന വെരിഫിക്കേഷൻ കോഡാണ് സ്കാമർമാർക്ക് വേണ്ടത്. യൂസർമാരുടെ സുരക്ഷക്ക് വേണ്ടിയുള്ളതാണ് എസ്.എം.എസായി നൽകുന്ന വെരിഫിക്കേഷൻ സംവിധാനം.
വാട്സ്ആപ്പിെൻറ ചിത്രം പ്രൊഫൈലിൽ നൽകിയാണ് ഉപയോക്താക്കളോട് വെരിഫിക്കേഷൻ കോഡ് ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ബീറ്റ ഇൻഫോ ട്വിറ്ററിൽ പ്രതികരിച്ചു. തങ്ങൾ ഒരിക്കലും വാട്സ്ആപ്പിലൂടെ ഇത്തരത്തിൽ ഉപയോക്താക്കളുമായി ബന്ധപ്പെടില്ലെന്നും എന്തെങ്കിലും കാര്യമുണ്ടെങ്കിൽ അത് ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാവും അറിയിക്കുകയെന്നും അവർ വ്യക്തമാക്കി.
ഉപയോക്താക്കളുടെ വാട്സ്ആപ്പ് അക്കൗണ്ടിൽ നുഴഞ്ഞുകയറാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് ഇത്തരത്തിലുള്ള ആവശ്യവുമായി ചിലരെത്തുന്നതെന്നും വാട്സ്ആപ്പ് അധികൃതർ പറയുന്നു. ഫേസ്ബുക്കോ വാട്സ്ആപ്പോ വെരിഫിേക്കഷൻ കോഡുകൾ പോലുള്ള രഹസ്യ വിവരങ്ങൾ ആവശ്യപ്പെടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ആർക്കെങ്കിലും ഇത്തരത്തിൽ സന്ദേശം ലഭിക്കുകയും വെരിഫിക്കേഷൻ കോഡുകൾ കൈമാറുകയും ചെയ്തിട്ടുണ്ടെങ്കിൽ ഒരിക്കൽ കൂടി അക്കൗണ്ട് വെരിഫൈ ചെയ്യാനാണ് വാട്സ്ആപ്പിെൻറ നിർദേശം. ഹാക്കർമാർ വാട്സ്ആപ്പ് അക്കൗണ്ടുകൾ പല കുറ്റകൃത്യങ്ങൾക്കും ഉപയോഗിക്കാനിടയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
This is #FAKE. WhatsApp doesn't message you on WhatsApp, and if they do (for global announcements, but it's soooo rare), a green verified indicator is visible.
— WABetaInfo (@WABetaInfo) May 27, 2020
WhatsApp never asks your data or verification codes.@WhatsApp should ban this account. https://t.co/nnOehPL8Ca
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.