ന്യൂഡൽഹി: പണമിടപാട് സംബന്ധിച്ച വിവരങ്ങൾ (ഡാറ്റ) ഇന്ത്യയിൽ തന്നെ സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയതായി പ്രമുഖ സമൂഹ മാധ്യമമായ വാട്സ്ആപ് അറിയിച്ചു.
ഇത്തരം രേഖകൾ പ്രാദേശികമായി സൂക്ഷിക്കണമെന്ന റിസർവ് ബാങ്ക് (ആർ.ബി.െഎ) നിർദേശം അനുസരിച്ചാണ് നടപടി.
ആർ.ബി.െഎ നിർദേശത്തിൽ പണമിടപാട് നടത്തുന്ന പ്രമുഖ സ്ഥാപനങ്ങൾ േയാജിച്ചും വിയോജിച്ചും രംഗത്തെത്തിയതിനിടെയാണ് വാട്സ്ആപ് തീരുമാനം അറിയിച്ചത്. വാട്സ്ആപ്പിന് ഇന്ത്യയിൽ 200 ദശലക്ഷം ഉപഭോക്താക്കളുണ്ട്.
ആർ.ബി.െഎ നിർദേശത്തോട് അനുകൂലമായി പ്രതികരിച്ച ആദ്യ ആഗോള സ്ഥാപനമാണ് വാട്സ് ആപ്. ഒക്ടോബർ 15നകം നിർദേശം നടപ്പിൽ വരുത്തണമെന്നാണ് ആർ.ബി.െഎ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.