സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് കനത്ത വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് സ്പാം മെസേജുകൾ. പലപ്പോഴും ഇത്തരം സന്ദേശങ്ങൾ കണ്ടെത്തി തടയാൻ സാധിക്കാറില്ല. ഇയൊരു പ്രശ്നത്തിന് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്സ് ആപ്.
ഒന്നിച്ച് ഒരു നിശ്ചിത പരിധിയിൽ കൂടുതൽ ആളുകളിലേക്ക് അയക്കപ്പെടുന്ന സന്ദേശങ്ങൾ വാട്സ് ആപ് പരിശോധനക്ക് വിധേയമാക്കിയാണ് പുതിയ രീതി പരീക്ഷിക്കുക. ഇത്തരം സന്ദേശങ്ങൾ പരിശോധിച്ച് നിരന്തരമായി ഫോർവേർഡ് ചെയ്യപ്പെടുന്നതാണെന്ന അറിയിപ്പ് ഉപയോക്താകൾക്ക് നൽകുകയാണ് വാാട്സ് ആപ് ചെയ്യുക.
എന്നാൽ, കൂട്ടമായി അയക്കപ്പെടുന്ന സന്ദേശങ്ങൾ വാട്സ് ആപിെൻറ പരിശോധനക്ക് വിധേയമാകണമെങ്കിൽ ചില വ്യവസ്ഥകളുണ്ട്. നിലവിൽ ഒരാൾക്ക് കൂടിയത് 30 സന്ദേശങ്ങളാണ് അയക്കാൻ കഴിയുക. ഇത് 25 തവണ വരെ അത് ആവർത്തിക്കുകയും ചെയ്യാം. ഇൗ പരിധി കഴിഞ്ഞുള്ള സന്ദേശങ്ങളാണ് വാട്സ് ആപ് പരിശോധിക്കുക. വാട്സ് ആപ് നിരീക്ഷകരായ വാബീറ്റ ഇൻഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്. നിലവിൽ ഇൗ സംവിധാനം വാട്സ് ആപ് പ്രാബല്യത്തിൽ വരുത്തിയിട്ടില്ല. വൈകാതെ തന്നെ സംവിധാനം നിലവിൽ വരുത്താനാണ് വാട്സ് ആപ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.