വാട്​സ്​ ആപി​െൻറ പുതിയ ഫീച്ചർ;ചിത്രങ്ങളും വീഡിയോകളും ഗാലറിയിൽ കാണില്ല 

വാട്​സ്​ ആപ്​ ഉപയോഗിക്കുന്നവർ എല്ലാവർക്ക​ും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്​ ഷെയർ ചെയ്യുന്ന വീഡിയോയും ചിത്രങ്ങളുമെല്ലാം ഫോണി​​െൻറ ഗാലറിയിൽ കാണുമെന്നത്​. സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഇത്തരത്തിൽ ചിലപ്പോൾ ഡിലീറ്റ്​ ചെയ്യാതെ ഗാലറിയിൽ കിടക്കും. നിലവിലുള്ള സംവിധാനം അനുസരിച്ച്​  വാട്​സ്​ ആപിൽ വരുന്ന മുഴുവൻ വീഡിയോകളും ചിത്രങ്ങളും ഗാലറിയിൽ കാണിക്കാതിരിക്കുകയാണ്​ ഇതിനൊരു പരിഹാരം. എന്നാൽ ഇപ്പോൾ ​പ്രശ്​നത്തിന്​ പരിഹാരമായി ഇതിൽ നിന്നും വ്യത്യസ്​തമായൊരു ഫീച്ചർ വാട്​സ്​ ആപ്​ അവതരിപ്പിക്കുകയാണ്​.

 പ്രത്യേക ഗ്രൂപ്പുകളിൽ നിന്നുള്ളതും കോൺടാക്​ടുകളിൽ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും ഗാലറിയിൽ നിന്ന്​ ഒഴിവാക്കുന്നതാണ്​ പുതിയ സംവിധാനം. വാട്​സ്​ ആപിൽ കോൺടാക്​ട്​ അല്ലെങ്കിൽ ഗ്രൂപ്പ്​ ഇൻഫോ സെലക്​ട്​ ചെയ്യു​േമ്പാൾ അതിൽ വീഡിയോകളും ചിത്രങ്ങളും ഗാലറിയിൽ നിന്ന്​ ഹൈഡ്​ ചെയ്യാനുള്ള ഒാപ്​ഷനും ഉൾപ്പെടുത്തിയിട്ടുണ്ടാകും. ഹൈഡ്​ ഒാപ്​ഷൻ തെരഞ്ഞെടുത്താൻ ആ കോൺടാക്​ടിൽ നിന്നോ ഗ്രൂപ്പിൽ നി​ന്നോ ഉള്ള ചിത്രങ്ങൾ ഗാലറിയിൽ കാണില്ല. 

അതേ സമയം, കോളുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്​ വാട്​സ്​ ആപ്​. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ പേയ്​മ​െൻറ്​ സംവിധാനവും വാട്​സ്​ ആപ്​ അവതരിപ്പിക്കും.

Tags:    
News Summary - WhatsApp Update: Another important feature launched-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.