കാലിഫോർണിയ: വാട്സ് ആപിൽ യുട്യൂബ് വിഡിയോകളും കാണുന്നതിനുള്ള സൗകര്യമൊരുങ്ങുന്നു. ആപിൽ ഷെയർ ചെയ്യുന്ന യുട്യൂബ് വിഡിയോകൾ ചാറ്റ് വിൻഡോയിൽ തന്നെ കാണുന്നതിനുള്ള സൗകര്യമാണ് ലഭ്യമാകുന്നത്. െഎ.ഒ.എസ് ഉപയോക്താകൾക്കാണ് ഇപ്പോൾ പുതിയ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്.
പുതിയ ഫീച്ചർ പ്രകാരം യുട്യൂബ് ലിങ്കുകളിലൂടെ വരുന്ന വിഡിയോകൾ കാണാൻ വാട്സ് ആപിൽ നിന്ന് പുറത്ത് പോകേണ്ട ആവശ്യമില്ല. ചാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന വിൻഡോവിൽ തന്നെ വിഡിയോകൾ കാണാം. നിലവിൽ വാട്സ് ആപിൽ വരുന്ന വിഡിയോ ലിങ്കുകൾ കാണുന്നതിനായി ആപ് ക്ലോസ് ചെയ്ത് യുട്യൂബിൽ പോവണം. ഇൗ പ്രശ്നത്തിനാണ് ഇപ്പോൾ കമ്പനി പരിഹാരം കണ്ടിരിക്കുന്നത്.
വോയ്സ് മെസേജുകൾ എളുപ്പത്തിൽ അയക്കുന്നതിനുള്ള ഫീച്ചറും വാട്സ് ആപ് െഎ.ഒ.എസ് ഉപയോക്താകൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. രണ്ട് ഫീച്ചറുകളും പുതിയ അപ്ഡേറ്റിലുടെ ലഭ്യമാവും. എന്നാൽ, ആൻഡ്രോയിഡ് ഉപയോക്താകൾക്ക് പുതിയ ഫീച്ചറുകൾ എപ്പോൾ ലഭ്യമാകുമെന്നത് സംബന്ധിച്ച് റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.