മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ് ആപ് പുതിയ ഫീച്ചർ അവതരിപ്പിച്ചു. വോയ്സ് കോളിൽ നിന്ന് എളുപ്പത്തിൽ വിഡിയോ കോളിലേക്ക് മാറാനുള്ള പുതിയ സംവിധാനമാണ് കമ്പനി അവതരിച്ചിരിക്കുന്നത്. വാട്സ് ആപ് ബീറ്റ വേർഷൻ ഉപയോഗിക്കുന്നവർക്ക് പുതിയ ഫീച്ചർ ലഭ്യമാവും.
പുതിയ ഫീച്ചർ പ്രകാരം ഒരാളുമായി വോയ്സ് കോൾ ചെയ്യുേമ്പാൾ ഇടക്ക് കോൾ കട്ട് ചെയ്യാതെ തന്നെ വിഡിയോ കോളിലേക്ക് മാറാൻ സാധിക്കും. പുതിയ ഫീച്ചർ അനുസരിച്ച് വോയ്സ് കോൾ വിൻഡോയിൽ വിഡയോ കോളിലേക്ക് മാറാനുള്ള സംവിധാനം ലഭ്യമാകും.
വിഡിയോ കോളിലേക്ക് മാറാനുള്ള ബട്ടൺ അമർത്തുേമ്പാൾ മറുവശത്തുള്ള വ്യക്തിക്ക് റിക്വസ്റ്റ് ലഭിക്കും. ഇത് മറുവശത്തുള്ള വ്യക്തി അംഗീകരിച്ചാൽ എളുപ്പത്തിൽ തന്നെ വിഡിയോ കോളിലേക്ക് മാറാൻ സാധിക്കും.
ഇതിനൊടൊപ്പം മറ്റ് ചില ഫീച്ചറുകളും വാട്സ് ആപ് സമീപഭാവിയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ഗ്രൂപ്പുകൾക്കും വിഡിയോ കോളിനുള്ള സൗകര്യമാണ് വാട്സ് ആപ് അവതരിപ്പിക്കുന്നത്. വാബ് ബീറ്റാ ഇൻഫോ എന്ന ടെക്നോളജി വെബ്സൈറ്റാണ് പുതിയ വാർത്ത പുറത്ത് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.