അഡാറ്​ ഫീച്ച​റുകളുമായി  വാട്​സ്​ ആപ്​

പുതിയ പതിപ്പുകളിൽ നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിക്കാൻ എക്കാലത്തും വാട്​സ്​ ആപ്​ ശ്രദ്ധിക്കാറുണ്ട്​. വരാനിരിക്കുന്ന പതിപ്പിലും നിരവധി കിടിലൻ സംവിധാനങ്ങളാണ്​ വാട്​സ്​ ആപ്​ ഒരുക്കിയിരിക്കുന്നത്​. വാട്​സ്​ ആപ്​ പേയ്​, ഗ്രൂപ്പുകൾക്കുള്ള വോയ്​സ്​, വീഡിയോ കോൾ, ഫേസ്​ബുക്കിന്​ സമാനമായി സ്​റ്റിക്കറുകൾ എന്നിവയെല്ലാം പുതുപതിപ്പിൽ പ്രതീക്ഷിക്കാം. 

വാട്​സ്​ ആപ്​ ഗ്രൂപ്പ്​ വോയ്​സ്​, വീഡിയോ കോളുകളാണ്​ എല്ലാവരും പ്രതീക്ഷയോടെ കാത്തരിക്കുന്ന ഫീച്ചർ. നിലവിൽ ഗ്രൂപ്പിലുള്ളവർക്ക്​ വോയ്​സ്​, വീഡിയോ കോളുകൾ നടത്താൻ ആപിൽ സൗകര്യമില്ല. പുതിയ അപ്​ഡേഷനിൽ ഇതിനുള്ള സംവിധാനം വാട്​സ്​ ആപ്​ ഒരുക്കുമെന്ന്​ കരുതുന്നു. വാബീറ്റാഇ​ൻഫോ ഉൾപ്പടെയുള്ള സൈറ്റുകളിൽ ഇതുസംബന്ധിച്ച വാർത്ത വന്നുകഴിഞ്ഞു.

ഗൂഗ്​ൾ തേസിന്​ സമാനമായി യു.പി.​െഎ അടിസ്ഥാനമാക്കിയുള്ള പേയ്​മ​െൻറ് ഫീച്ചറാണ്​ പ്രതീക്ഷിക്കുന്ന മറ്റൊരു സംവിധാനം. ചിത്രങ്ങളും വീഡിയോയും അയക്കുന്നത്​ പോലെ പണവും കൈമാറാൻ സഹായിക്കുന്നതാണ്​ വാട്​സ്​ ആപ്​ പേ. ഗ്രൂപ്പിനെ കുറിച്ച്​ അഡ്​മിന്​ കുറിപ്പിടാനുള്ള സംവിധാനവും അടുത്ത പതിപ്പിൽ പ്രതിക്ഷിക്കാം. ഗ്രൂപ്പി​​െൻറ സ്വഭാവത്തെ കുറിച്ചുള്ള വിവരണം ഗ്രൂപ്പിലുള്ളവർക്ക്​ വായിക്കാനാകും. ഫേസ്​ബുക്കിന്​ സമാനമായി സ്​റ്റിക്കറുകളും വോയ്​സിൽ നിന്ന്​ വിഡിയോ കോളിലേക്ക്​ മാറാനുള്ള സംവിധാനവും പുതിയ പതിപ്പിൽ പ്രതീക്ഷിക്കാം.

Tags:    
News Summary - WhatsApp’s upcoming features for Android-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.