അടുത്ത ആറ്​ മാസത്തിനുള്ളിൽ നിരക്കുയർത്താൻ ജിയോ

വയർലെസ്സ്​ ഡാറ്റ നിരക്കുകൾ ഉയർത്താൻ നീക്കം തുടങ്ങി റിലയൻസ്​ ജിയോ. ട്രായിയോടാണ്​ ജിയോ നിരക്കുയർത്തണമെന്ന ആവശ്യം ഉന്നയിച്ചത്​. ഒരു ജി.ബി ഡാറ്റയുടെ നിരക്ക്​​ 20 രൂപയായി ഉയർത്തണമെന്നാണ്​ ജിയോയുടെ ആവശ്യം. ഡാറ്റ നിരക്കുകള്‍ക്ക് തറവില നിശ്ചയിക്കണമെന്ന ആവശ്യവും ട്രായ് മുമ്പാകെ ടെലികോം കമ്പനികള്‍ ഉന്നയിച്ചിട്ടുണ്ട്​.

ഒറ്റയടിക്ക്​ നിരക്കുയർത്താതെ ഘട്ടം ഘട്ടമായി നിരക്ക്​ വർധന പ്രാബല്യത്തിൽ കൊണ്ടു വരണമെന്നാണ്​ ജിയോയുടെ ആവശ്യം. അല്ലെങ്കിൽ അത്​ ഇന്ത്യൻ ടെലികോം വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നും ജിയോ അറിയിച്ചിട്ടുണ്ട്​.

അതേസമയം, ഡാറ്റ നിരക്ക്​ 35 രൂപയാക്കി ഉയർത്തണമെന്നാണ്​ വോഡഫോൺ-ഐഡിയയുടെ ആവശ്യം. 53000 കോടിയുടെ ബാധ്യത ഇല്ലാതാക്കുന്നതിന് ഈ നിരക്ക് വര്‍ധന മാത്രമാണ് പോംവഴിയെന്നാണ് കമ്പനി അറിയിക്കുന്നത്. എന്നാൽ, ഈ ആവശ്യത്തോ​ട്​ ട്രായ്​ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Wirless data charges-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.