ഗെയിമിങ്​ ഭ്രാന്തൻമാർക്കായി ഷവോമിയുടെ കറുത്ത സ്രാവെത്തുന്നു

ഗെയിമിങ് ​ ഭ്രാന്തൻമാരെ ലക്ഷ്യമിട്ട് ഷവോമി പുറത്തിറക്കുന്ന്​ പുതിയ ​​സ്​മാർട്ട്​ഫോൺ ബ്ലാക്ക്​ ഷാർക്​ ആഗോള വിപണിയിലെത്തുന്നു. ചൈനയിൽ പുറത്തിറങ്ങിയ ഫോൺ വൈകാതെ തന്നെ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിലും എത്തുമെന്നാണ്​ പ്രതീക്ഷ. റാസർ ഫോൺ പോലുള്ള ഗെയിമിങ്​ ഫോണുകളെ മറികടക്കാൻ ലക്ഷ്യമിട്ടാണ്​ ബ്ലാക്ക്​ ഷാർക്​ ഷവോമി പുറത്തിറക്കിയത്​. റാസറി​​​െൻറ പുതിയ ഫോൺ പുറത്തിറങ്ങിയതിന്​​ പിന്നാലെയാണ്​ ബ്ലാക്​ ഷാർകി​​​െൻറ ആഗോള ലോഞ്ചിന്​ ​ഷവോമി തയാറെടുക്കുന്നത്​.

ഫോണി​​​െൻറ പുതിയ പതിപ്പ്​ വൈകാതെ തന്നെ വിപണിയിലെത്തിക്കുമെന്നാണ്​ ഷവോമി അറിയിച്ചിരിക്കുന്നത്​​. എന്നാൽ, ഇക്കുറി ചൈനയിൽ മാത്രമാവില്ല ഷവോമിയുടെ സ്രാവ്​ അങ്കം കുറിക്കുക എന്നാണ്​ കമ്പനിയോട്​ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ബ്ലാക്ക്​ ഷാർക്ക്​ 2 സ്​പോർട്​സിന്​ 5.99 ഇഞ്ച്​ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേയാണ്​ നൽകിയിരിക്കുന്നത്​. ക്വാൽകോം സ്​നാപ്​ഡ്രാഗൺ 845 പ്രൊസസർ, അഡ്രിനോ 630 ജി.പി.യു, എട്ട്​ ജി.ബി റാം എന്നിവയെല്ലാമാണ്​ ഫോണി​​​െൻറ പ്രത്യേകതകൾ.

ഫോൺ അമിതമായി ചൂടാകുന്നത്​ തടയാൻ ലിക്വിഡ്​ കൂൾ ടെക്​നോളജിയും ഷവോമി ഫോണിൽ ഉപയോഗിക്കുന്നുണ്ട്​. ഫോണി​​​െൻറ അടിസ്ഥാന വകഭേദത്തിന്​ 31,100 രൂപയും ഉയർന്ന വകഭേദത്തിന്​ 36,300 രൂപയുമായിരിക്കും വില. പിൻ വശത്ത്​ 20,12 മെഗാപിക്​സലി​​​െൻറ ഇരട്ട പിൻകാമറകളാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. 20 മെഗാപിക്​സലി​േൻറതാണ്​ മുൻ കാമറ. 6 ജി.ബി റാം 64 ജി.ബി റോം, 8 ജി.ബി റാം 128 ജി.ബി റോം എന്നിങ്ങനെ രണ്ട്​ സ്​റ്റോറേജ്​ ഒാപ്​ഷനുകളിൽ ഫോൺ വിപണിയിലെത്തും.

Tags:    
News Summary - Xiaomi Black Shark-​Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.