പഴയതിന്​ പകരം പുതിയത്​; കിടിലൻ ഒാഫറുമായി ഷവോമി

ചൈനീസ്​ സ്​മാർട്ട്​ഫോൺ നിർമാതാക്കളായ ഷവോമി മൊബൈൽ എക്​​സ്​ചേഞ്ച്​ പ്രോഗ്രാം വിപണിയിൽ അവതരിപ്പിച്ചു. ഉപയോഗിച്ച മൊബൈൽ ഫോണുകളുടെ കച്ചവടം നടത്തുന്ന കാഷിഫൈയുമായി സഹകരിച്ചാണ്​ ചൈനീസ്​ നിർമാതാക്കളുടെ പുതിയ നീക്കം. ഇതുപ്രകാരം പഴയ ഷവോമി ഫോണുകൾ എക്​​സ്​ചേഞ്ച്​ ചെയ്​ത്​ പുതിയവ മാറ്റി വാങ്ങാം.

ഷവോമിയുടെ മൈ ഹോം സ്​റ്റോറുകൾ വഴിയാണ്​ പുതിയ പദ്ധതി ലഭ്യമാവുക. സ്​റ്റോറുകളിലെത്തി പഴയ ഫോൺ നൽകി ഷവോമി ഉപയോക്​താകൾക്ക്​ പുതിയത്​ വാങ്ങാം. കാഷിഫൈയുടെ വിദഗ്​ധർ പരിശോധിച്ചതിന്​ ശേഷമായിരിക്കും പഴയ ഫോണി​​െൻറ വില നിശ്​ചയിക്കുക. വിലയെ കുറിച്ച്​ ഏകദേശ ധാരണ ലഭിക്കുന്നതിനായി കാഷിഫൈയുടെ ആപിൽ ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ നൽകിയാൽ മതിയാവും.

ഇന്ത്യയിലെ വിപണി വിഹിതത്തിൽ വൻ മുന്നേറ്റമാണ്​ അടുത്ത കാലത്തായി ഷവോമി ഉണ്ടാക്കിയിട്ടുള്ളത്​​. വിപണി വിഹതത്തിൽ ഇന്ത്യയിൽ സാംസങിനൊപ്പമെത്താൻ ഷവോമിക്ക്​ സാധിച്ചിട്ടുണ്ട്​. പുതിയ എക്​സ്​ചേഞ്ച്​ പ്രോഗ്രാമിലൂടെ വിപണിയിലെ സാന്നിധ്യം വർധിപ്പിക്കാമെന്നാണ്​ കമ്പനിയുടെ കണക്ക്​ കൂട്ടൽ.
 

Tags:    
News Summary - Xiaomi buyers can get exchange discount on old smartphones with the help of cashify-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.