ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമിയും മടക്കാവുന്ന ഫോൺ പുറത്തിറക്കുന്നു. കമ്പനിയുടെ പ്രസിഡൻറ് ബിൻ ലിൻ പുതിയ ഫോണിെൻറ ടീസർ പുറത്തിറക്കി. ഇരു വശത്തേക്കും മടക്കാവുന്നതാണ് ഷവോമിയുടെ ഫോൾഡബിൾ ഫോൺ. ഫോണി െൻറ പ്രോടോടൈപ്പ് മാത്രമാണ് ഇപ്പോൾ പുറത്തിറക്കുന്നതെന്നും വൈകാതെ പൂർണ തോതിലുള്ള നിർമാണം ആരംഭിക്കുമെന്നും ബിൻ ലിൻ വ്യക്തമാക്കിയിട്ടുണ്ട്.
മടക്കുേമ്പാൾ ഫോണും അല്ലാത്തപ്പോൾ ടാബ്ലറ്റുമായിട്ടാവും ഷവോമിയുടെ പുതിയ ഡിവൈസ് ഉപയോഗിക്കാൻ കഴിയുക. വീഡിയോയിൽ കാണുന്ന ഷവോമിയുടെ ഫോണിൽ കാമറകളൊന്നും വ്യക്തമല്ല. ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല.
ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വാവേയ് മടക്കാവുന്ന ഫോൺ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ലെനോവോയും മടക്കാവുന്ന ഫോൺ പുറത്തിറക്കാനുള്ള ഗവേഷണത്തിലാണ്. സാംസങും ഇത്തരം ഫോൺ പ്രഖ്യാപിച്ച് കഴിഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.