മുംബൈ: റിലയൻസ് ജിയോയുടെ വില കുറഞ്ഞ സ്മാർട്ട്ഫോണിനെ ലക്ഷ്യമിട്ട് ഷവോമി. ദേശ് കാ സ്മാർട്ട്ഫോൺ എന്ന പേരിൽ ബജറ്റ് സ്മാർട്ട്ഫോൺ പുറത്തിറക്കാൻ ഷവോമി നീക്കങ്ങൾ നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ ഇന്ത്യയിലെ മേധാവി മനു കുമാർ ജെയിനാണ് പുതിയ സ്മാർട്ട്ഫോണിനെ സംബന്ധിച്ച് സൂചന നൽകിയത്. ഇന്ത്യക്കായി പുതിയ സ്മാർട്ട്ഫോൺ നവംബർ 30ന് പുറത്തിറക്കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഡിസംബർ ആദ്യവാരത്തിലായിരിക്കും ഫോൺ വിപണിയിലെത്തുക. എന്നാൽ, ഫോണിെൻറ ഫീച്ചറുകളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല.
നിലവിൽ 5999 രൂപക്ക് ലഭിക്കുന്ന 4Aയാണ് ഷവോമിയുടെ ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോൺ. 5 ഇഞ്ച് ഡിസ്പ്ലേയിൽ 2 ജി.ബി റാം 16 ജി.ബി റോമുമായാണ് 4A വിപണിയിലെത്തുന്നത്. ചിത്രങ്ങളെടുക്കാനായി 13 മെഗാപിക്സലിെൻറ പിൻ കാമറയും 5 മെഗാപിക്സലിെൻറ മുൻ കാമറയും നൽകിയിട്ടുണ്ട്. 4Aയേക്കാൾ കുറഞ്ഞ വിലയിലാകും പുതിയ സ്മാർട്ട്ഫോൺ എത്തുക എന്നാണ് റിപ്പോർട്ടുകൾ.
പൂർണമായും സൗജന്യമെന്ന് അവകാശപ്പെട്ടാണ് റിലയൻസ് ജിയോ 4ജി ഫീച്ചർ ഫോണിനെ വിപണിയിലെത്തിച്ചത്. 1500 രൂപ നൽകി ഫോൺ വാങ്ങിയാൽ മുന്ന് വർഷത്തിന് ശേഷം ഫോൺ കമ്പനിക്ക് നൽകിയാൽ ഇൗ തുക തിരിച്ച് നൽകുമെന്നാണ് ജിയോയുടെ വാഗ്ദാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.