ഗൂഗിളിനെ വെട്ടാൻ എം.ഐ പേയുമായി ഷവോമി

ഗൂഗിൾ പേ, പേടിഎം തുടങ്ങിയ പേയ്​മ​െൻറ്​ ആപുകൾക്ക്​ വെല്ലുവിളി ഉയർത്താൻ ഷവോമി. യു.പി.ഐ അടിസ്ഥാനമാക്കിയ പുതിയ പേയ്​മ​െൻറ്​ ആപ്പായ എം.ഐ പേ ​അവതരിപ്പിച്ചാണ്​ ഇന്ത്യയിലെ മറ്റ്​ പേയ്​മ​െൻറ്​ ആപുകളെ ഷവോമി വെല്ലുവിളിക്കുന്നത്​.

ഷവോമി ഉപഭോക്​താകൾക്ക്​ മുഴുവൻ പണമിടപാടുകളും ഒരു ആപിലുടെ നടത്താൻ സൗകര്യമൊരുക്കുക എന്നതാണ്​ എം.ഐ പേയിലൂടെ ഷവോമി ലക്ഷ്യമിടുന്നത്​. ഷവോമിയുടെ എം.ഐ.യു.ഐ അടിസ്ഥാനമാക്കുന്ന ഫോണുകളിലാകും​ പുതിയ സംവിധാനം ലഭ്യമാവുക.

ഐ.സി.ഐ.സി.ഐ ബാങ്കുമായി സഹകരിച്ചാണ്​ ഷവോമി പുതിയ സേവനം ലഭ്യമാക്കുക. കമ്പനി വൈസ്​ പ്രസിഡൻറ്​ മനുകുമാർ ജെയിനാണ്​ പുതിയ ആപ്​ പുറത്തിറക്കുന്ന വിവരം അറിയിച്ചത്​. 120 ബാങ്കുകളെ എം.ഐ പേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. മൊബൈൽ ഫോൺ ബില്ലുകൾ, റീചാർജ്​, ഇലക്​ട്രിക്​സിറ്റി ബില്ലുകൾ എന്നിവ എം.ഐ പേ ഉപയോഗിച്ച്​ അടക്കാൻ കഴിയും.

Tags:    
News Summary - Xiaomi launches Mi Pay-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.