ഷവോമി ആരാധകർക്ക്​ സന്തോഷവാർത്ത....

ബീജിങ്​: ചൈനീസ്​ സ്​മാർട്ട്​ഫോൺ നിർമാതാക്കളായ ഷവോമി അവരുടെ പുതിയ സ്​മാർട്ട്​ഫോൺ സീരിസി​​​െൻറ ലോഞ്ചിങ്​ പ്രഖ്യാപിച്ചു. ഷവോമിയുടെ എട്ടാം വാർഷികത്തിൽ എം.​െഎ 8 എന്ന ഫോണാകും കമ്പനി വിപണിയിലിറക്കുക. 

മെയ്​ 31ന്​ നടക്കുന്ന ചടങ്ങിൽ ഷവോമി ഫോൺ ഒൗദ്യോഗികമായി പുറത്തിറക്കും. ട്വിറ്ററിലുടെയാണ്​ ഷ​േവാമിയുടെ പുതിയ ഫോണി​​​െൻറ വരവ്​ കമ്പനി പ്രഖ്യാപിച്ചത്​. എം.​െഎ 7 എന്ന ഫോൺ വിപണിയിലിറക്കാതെ നേരിട്ട്​ എട്ടാം വാർഷികത്തിൽ എം.​െഎ എട്ട്​ ഷവോമി വിപണിയിലിറക്കുകയായിരുന്നു.

നിലവിലെ റിപ്പോർട്ടുകളനുസരിച്ച്​ സ്​നാപ്​ഡ്രാഗൺ 845 പ്രൊസസർ കരുത്ത്​ പകരുന്ന ഫോണാകും എം.​െഎ 8. എട്ട്​ ജി.ബി റാമും 256 ജി.ബി റോമുമാകും സ്​റ്റോറേജ്​. ഡിസ്​പ്ലേയിൽ ഫിംഗർപ്രിൻറ്​ സെൻസറോടെയാകും ഫോണെത്തുക. ആൻഡ്രോയിഡ്​ ഒാറിയോ ആയിരിക്കും ഒാപ്പറേറ്റിങ്​ സിസ്​റ്റം. ഷവോമിയുടെ സ്വന്തം ഒാപ്പറേറ്റിങ്​ സിസ്​റ്റമായ എം.​െഎ.യു.​െഎയും അതിനൊപ്പമുണ്ടാകും. ​െഎഫോൺ എക്​സി​ന്​ സമാനമായ നോച്ച്​ ഡിസ്​പ്ലേയോടെയായിരിക്കും ഫോണെത്തുക.

Tags:    
News Summary - Xiaomi Mi 8 is Now Official; To Launch on May 31-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.