സാംസങ്​ ഡിസ്​പ്ലേയുമായി ഷവോമി എം.​െഎ 9 എത്തും

സാംസങ്ങി​​െൻറ ഡിസ്​പ്ലേയുമായി ഷവോമിയുടെ പുതിയ ഫോൺ വിപണിയിലെത്തും. ഫെബ്രുവരി 20നാണ്​ ഫോൺ​ പുറത്തിറങ്ങുന്ന ത്​​. ഇതിന്​ മുന്നോടിയായി എം.​െഎ 9​​െൻറ ചില പ്രത്യേകതകൾ ടെക്​ സൈറ്റുകൾ പുറത്തുവിട്ടു. ഗൊറില്ല 6 ഗ്ലാസി​​െൻറ സുരക്ഷയോട്​ കൂടിയ 6.4 ഇഞ്ച്​ അമോലെഡ്​ ഫുൾ എച്ച്​.ഡി പ്ലസ്​ ഡിസ്​പ്ലേയായിരിക്കും ഷവോമിയുടെ പുതിയ ഫോണിന്​ ഉണ്ടാവുക.

ഇൻ ഡിസ്​പ്ലേ ഫിംഗർപ്രിൻറ്​ സെൻസർ പുതിയ ഫോണിനായി നൽകുമെന്നാണ്​ റിപ്പോർട്ടുകൾ. 90.7 ശതമാനം സ്​ക്രീൻ ടു ബോഡി റേഷ്യോയാണ്​ ഫോണിനുണ്ടാവുക. ഗെയിമിങ്​ ഉൾപ്പടെയുള്ളവ മികച്ചതാക്കാൻ ഡിസ്​പ്ലേയിൽ മാറ്റങ്ങളോടെയാവും എം.​െഎ 9 പുറത്തിറങ്ങുക. ഇതിനായി രണ്ടാം തലമുറ സൺസ്​ക്രീൻ ടെക്​നോളജിയാണ്​ ഷവോമി ഉപയോഗിക്കുന്നത്​.

സ്​നാപ്​ഡ്രാഗൺ 855 പ്രൊസസറും ഫോണിനൊപ്പം ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്​. ഇതോടെ 5ജി സാ​േങ്കതികവിദ്യയും എം.​െഎ 9നിൽ എത്തുമെന്നാണ്​ സൂചന.

Tags:    
News Summary - Xiaomi Mi 9 Display-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.