ചുരുങ്ങിയ കാലയളവിൽ വിപണിയിൽ തനത് സ്ഥാനം കണ്ടെത്തിയ മോഡലാണ് ഷവോമിയുടെ എം.െഎ എ1. മിഡ്റേഞ്ച് സ്മാർട്ട്ഫോണുകളിൽ ഏറ്റവും മികച്ച കാമറയുള്ള ഫോണുകളിലൊന്ന് എം.െഎ എ1േൻറത് ആയിരുന്നു. ഫ്ലാഷ്സെയിലുകളിലെല്ലാം ചൂടപ്പം പോലെയാണ് ഫോൺ വിറ്റഴിഞ്ഞത്. ഇപ്പോഴിതാ എം.െഎ എ2വുമായി വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് ഷവോമി. സ്വിറ്റ്സർലാൻറിലെ ഒരു ഒാൺലൈൻ ഷോപ്പിങ് സൈറ്റാണ് എ2വിെൻറ സവിശേഷതകൾ പുറത്ത് വിട്ടത്.
32,64,128 ജി.ബി സ്റ്റോറേജുകളിലാവും ഷവോമിയുടെ പുതിയ ഫോൺ വിപണിയിലെത്തുക്കുക. 32 ജി.ബി മോഡലിന് 19,800 രൂപയും 64 ജി.ബി മോഡലിന് 22,500 രൂപയും 128 ജി.ബി മോഡലിന് 25,200 രൂപയുമാണ് വില.
പുറത്ത് വരുന്ന സൂചനകളനുസരിച്ച് 5.99 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിനുണ്ടാവുക. 1080x2160 ആണ് ഡിസ്പ്ലേയുടെ പിക്സൽ റെസുലേഷൻ. ക്വാൽകോം സ്നാപ്ഡ്രാഗൺ 660സിയാണ് പ്രൊസസർ. 4ജി.ബിയാണ് റാം. 12, 20 മെഗാപിക്സലിെൻറ പിൻ കാമറകളും 20 മെഗാപിക്സലിെൻറ മുൻ കാമറയും ഫോണിനുണ്ടാകും. 3010 എം.എ.എച്ചാണ് ബാറ്ററി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.